Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

സൗദിയില്‍ 15,000 നിയമ ലംഘകര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 15,328 നിയമ ലംഹകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. അറസ്റ്റിലായവരില്‍ കാലാവധി കഴിഞ്ഞ താമസാനുമതിയുളള എണ്ണായിരം വിദേശികളെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും മന്ത്രാലയം അറിയിച്ചു.

ഡിസംബര്‍ 22 മുതല്‍ 28 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോുനകളില്‍ 15,328 പേരാണ് അറസ്റ്റിലായത്. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞ 8,808 വിദേശികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അനധികൃത അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 4,038 പേരെയും ഃൊഴില്‍ നിയമം ലംഘി 2,482 പേരെയും അറസ്റ്റ് ചെയ്തു.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് 552 പേരും അറസ്റ്റിലായി. ഇതില്‍ 48 ശതമാനം യെമന്‍ പൗരന്‍മാരും 47 ശതമാനം എത്യോപ്യക്കാരുമാണ്. വിവിധ രാജ്യങ്ങളിലുളള 5 ശതമാനം നിയമ ലംഘകരും ഇതില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമ ലംഘകര്‍ക്ക് യാത്ര, താമസം, ജോലി എന്നിവ നല്‍കിയതിന് 10 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top