Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

സിറ്റി ഫ്‌ളവര്‍ ദവാദ്മി ശാഖ ഉദ്ഘാടനം ജനു. 4ന്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ പുതിയ ശാഖ ദവാദ്മിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ഫൈസലിയ സ്ട്രീറ്റിലാണ് വിപുലമായ സൗകര്യങ്ങളോടെ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ ഒരുക്കിയിട്ടുളളത്. 2023 ജനവരി 4ന് വൈകീട്ട് 5ന് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സിറ്റി ഫ്‌ളവര്‍ അറിയിച്ചു.

സാധാരണക്കാരുടെ അഭിരുചിക്കനുസൃതമായയി ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ എറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് സിറ്റി ഫ്‌ളവറിന്റെ ലക്ഷ്യം. സൗദിയിലെ എല്ലാ പ്രവിശ്യകളിലും സിറ്റി ഫ്‌ളവറിന്റെ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് ദവാദമിയിലെ പുതിയ സ്‌റ്റോര്‍.

ഉത്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 150 റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നൂറു റിയാല്‍ മാത്രം നല്‍കിയാല്‍ മതിയാകും. അമ്പത് റിയാല്‍ ഫ്രീ പര്‍ച്ചേസ് ലഭിക്കും. കൂടാതെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും കില്ലര്‍ ഓഫറും പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിപുലമായ വസ്ത്രശേഖരം, പാദരക്ഷകള്‍, ആരോഗ്യ, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടുപകരണങ്ങള്‍, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, റോസ്റ്ററി, ചോേക്ലറ്റ് തുടങ്ങി അവശ്യമുള്ളതെല്ലാം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മന്റ് അറിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top