
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച എന്‍ പി മുഹമ്മദ് ഹനീഫ(വേങ്ങര)യുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ, ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍കോയ, ഇ. സാദിഖലി (ചന്ദ്രിക), എന്‍.പി ഹനീഫ ചില്‍ഡ്രന്‍സ് എഡ്യൂക്കേഷന്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എ.കെ മുസ്തഫ, കുട്ട്യാലി ചെട്ടിയമ്മല്‍, ഹസ്സന്‍ ഊരകം, ഫൈസല്‍ മാലിക് എന്നിവര്‍ സന്നിഹിതരായിരുന്നു.

നാലാം വര്‍ഷത്തിലേക്ക് പ്രവേശിച്ച സെന്‍ട്രല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ വിതരണം ചെയ്യും. പ്രവാസലോകത്തെ ഏറ്റവും വലിയ തുക നല്‍കുന്ന സുരക്ഷാ പദ്ധതിയാണിത്. ചെറിയ സംഖ്യ വിഹിതമായി സമാഹരിച്ച് റിയാദിലെ പൊതു സമൂഹത്തിന്റെ പൂര്‍ണ്ണ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയും ഇതോടൊപ്പം സൗദിയിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്. ഇരു പദ്ധതികള്‍ക്കു പുറമെ നിരവധി പേര്‍ക്ക് ചികിത്സാ സഹായവും നല്‍കി വരുന്നുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.