വനിതകള്‍ക്ക് തൊഴില്‍, സംരംഭ സാധ്യത ചര്‍ച്ച ചെയ്ത് ‘സിജി’ വെബിനാര്‍

റിയാദ്: സൗദിയില്‍ സംരംഭക രംഗത്ത് സ്ത്രീകള്‍ക്കുള്ള സാധ്യതകും നിയമങ്ങും ചര്‍ച്ച ചെയ്ത് സിജി വിമന്‍ കളെക്ടിവ് റിയാദ് ചാപ്റ്റര്‍ വെബിനാര്‍ സംഘടിപ്പിച്ചു. ബിസിനസ് കണ്‍സള്‍ട്ടന്റ് നജീബ് മുസ്ല്യാരകത്ത് വിഷയം അവതരിപ്പിച്ചു. ആഭ്യസ്ത വിദ്യരായ സ്ത്രീകള്‍ വീടകങ്ങളില്‍ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും സ്വയം പര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അവസരങ്ങള്‍ കുറവാണെന്ന ധാരണ തിരുത്തണം. എല്ലാ മേഖലകളിലും പുരുഷന്മാര്‍ക്കുള്ള അവസരം സ്ത്രീകള്‍ക്കും സ്വായത്തമാക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. സംശയനിവാരണത്തിനുളള അവസരവും ഒരുക്കിയിരുന്നു.

സിജി വിമന്‍ കളെക്ടിവ് റിയാദ് ചെയര്‍പേഴ്‌സണ്‍ സുബൈദ അസീസ് അധ്യക്ഷത വഹിച്ചു. അലീന വാഹിദ് അവതാരികയായിരുന്നു. ഫെബിന നിസാര്‍ ചോദ്യോത്തര സെഷന് നേതൃത്വം നല്‍കി. സാബിറ ലബീബ് സ്വാഗതവും ഷഫ്‌ന നിഷാന്‍ നന്ദിയും പറഞ്ഞു. ജാസ്മിന്‍ നയീം, അലീന വാഹിദ്, സെലിന്‍ ഫുആദ്, ലംഹ ലബീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply