Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

സിറ്റി ഫ്‌ളവര്‍ ഇരുപതാം വാര്‍ഷികാഘോഷം; സമ്മാനപ്പെരുമഴയും കില്ലര്‍ ഓഫറും

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീറ്റെയ്ല്‍ ശൃംഖല സിറ്റി ഫഌവര്‍ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്നു മുതല്‍ മൂന്നു വരെ പുതുവര്‍ഷ സമ്മാനമായാണ് ഓഫര്‍. എല്ലാ ശ്രേണികളിലും ഇരുപതു മുതല്‍ അറുപത് ശതമാനം വരെ വിലക്കിഴിവ് ഹൈപ്പര്‍ മാര്‍ക്കറ്റിലും ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിലും ഒരുക്കിയിട്ടുണ്ട്. ഫുഡ് സ്റ്റഫ് വിഭാഗങ്ങളില്‍ പ്രത്യേക കില്ലര്‍ പ്രൈസും ത്രിദിന പ്രൊമോഷനില്‍ ലഭ്യമാണ്. ക്രിസ്തുമസ് പുതുവത്സര ദിനത്തില്‍ ഏറ്റവും കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിംഗ് അനുഭവമാണ് ഒരുക്കിയിട്ടുളളതെന്ന് സിറ്റി ഫ്‌ളവര്‍ അറിയിച്ചു.

വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മൂന്നു ദിവസവും 250 പേര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ ടി വി, വാഷിംഗ് മെഷിന്‍, ട്രോളി ബാഗ്, ഗ്യാസ് സ്റ്റൗ, കെറ്റില്‍, ക്ലോക്ക് തുടങ്ങി 750 ഗിഫ്റ്റുകളാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്.

വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍, കോസ്‌മെറ്റിക്, വീട്ടു സാധനങ്ങള്‍, പെര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍ വര്‍ഗങ്ങള്‍, ഡ്രൈ ഫ്രൂട്‌സ്, ഇന്ത്യന്‍ വെജിറ്റബിള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും പ്രത്യേക വിലകിഴിവ് ലഭിക്കും.

സാധാരണ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയില്‍ ഉറപ്പുവരുത്തുന്ന സിറ്റി ഫ്‌ളവര്‍ സൗദിയുടെ എല്ലാ പ്രവിശ്യകളിലും സേവനം എത്തിക്കുക എന്ന ദൗത്യമാണ് ഇരുപതുവര്‍ഷമായി നടത്തി വരുന്നത്.

2004ല്‍ തുടങ്ങിയ സിറ്റി ഫഌവര്‍ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ഹൈപ്പര്‍, സുപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുകയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ റീറ്റെയ്ല്‍ ശൃംഖലയായിി മാറുകയും ചെയ്തു. 2024ല്‍ അല്‍ ഖുറിയാത്ത്, ഖഫ്ജി തുടങ്ങിയ പ്രവിശ്യകളില്‍ പുതിയ സ്‌റ്റോറുകളുടെ പ്രവര്‍ത്തനം തുടങ്ങി. അബഹയിലും നജ്‌റാനില്‍ നിലവിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ കൂടാതെ വിപുലമായ സൗകര്യത്തോടെ ഹൈപ്പര്‍ മാര്‍ക്കറ്റ് പുതുവര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തെ ബിസിനെസ്സ് യാത്രക്കൊപ്പം സൗദിയിലെ സാമുഹ്യ, കലാ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവാസി സമുഹത്തിന് സിറ്റി ഫ്‌ളവര്‍ നല്‍കിയ സേവനം വളരെ വലുതാണ്.

നാല് പതിറ്റാണ്ടായി ബിസിനെസ്സ് രംഗത്തുളള ഫഌരിയ ഗ്രൂപ്പിന് കീഴിലെ സിറ്റി ഫഌവര്‍ സ്ഥാപനങ്ങളില്‍ നൂറുകണക്കിന് സ്വദേശികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ആനിവേഴ്‌സറി പ്രൊമോഷന്റെ ഉദ്ഘാടനം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യത്തില്‍ സിറ്റി ഫ്‌ളവറിന്റെ വിവിധ സ്‌റ്റോറുകളില്‍നടന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top