റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. സുലൈ മര്‍വ വിശ്രമ കേന്ദ്രത്തില്‍ ‘വിന്റര്‍ വൈബ്‌സ്-2024’ എന്ന പേരിലായിരുന്നു പരപാടി. സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ അലി ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. റയാന്‍ പോളിക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍, സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. റവ. ഫാദര്‍ ബേസില്‍ ജോയ് ക്രിസ്തുമസ് സന്ദേശം നല്‍കി.
മാത്യൂസ് ജോസഫ് (ഒഐസിസി), ഉസ്മാന്‍ പരീത് (കെഎംസിസി), മുഹമ്മദാലി മരോട്ടിക്കല്‍ (പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍), കെബി ഷാജി (കൊച്ചിന്‍ കൂട്ടായ്മ), മുജീബ് മൂലയില്‍ (മുവ്വാറ്റുപുഴ പ്രവാസി കൂട്ടായ്മ), ഷിബു (അടിവാട് പ്രവാസി കൂട്ടായ്മ), നൗഷാദ് എടവനക്കാട് (എടവനക്കാട് കൂട്ടായ്മ), ഫാറൂഖ് മരക്കാര്‍ (പല്ലാരിമംഗലം പ്രവാസി കൂട്ടായ്മ),എടപ്പ വുമണ്‍സ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിന്‍, സെക്രട്ടറി സൗമ്യ തോമസ്, ട്രഷറര്‍ അമൃത മേലേമഠം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കൂട്ടായ്മയുടെ ആദ്യ കാല നേതാക്കളുടെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി ജൂബി ലൂക്കോസ്, ഡെന്നിസ് സ്ലീബാ വര്ഗീസ്, ഗോപകുമാര്‍ പിറവം, അമീര്‍ കാക്കനാട്, ജോര്‍ജ് ജേക്കബ്, അബ്ദുള്ള മാഞ്ഞാലി, റോയ് ജോര്‍ജ്, ഷാജി പരീത്, ജോയ്‌സ് പോള്‍, ജോയ് ചാക്കോ, അജീഷ് ചെറുവട്ടൂര്‍, സെയ്ദ് അബ്ദുല്‍ ഖാദര്‍, ലാലു വര്‍ക്കി, മുഹമ്മദാലി മരോട്ടിക്കല്‍, മാത്യൂസ് ജോസഫ്, അഷ്‌റഫ് മുവാറ്റുപുഴ തുടങ്ങിയവരെയും സംഘാടക സമിതി അംഗങ്ങളായ സലാം പെരുമ്പാവൂര്‍, ഷുക്കൂര്‍ ആലുവ എന്നിവരെയും
പ്രോഗ്രാമില്‍ പങ്കെടുത്ത സംഘടനയുടെ അംഗങ്ങളുടെ മാതാപിതാക്കളെയും പൊന്നാട അണിഞ്ഞ് ആദരിച്ചു. പ്രോഗ്രാമിന് പേര് നിര്‍ദേശിച്ച ഷറഫുദീന്‍ ഷംസുദ്ധീന്‍, മെമ്പര്‍ഷിപ്പ് കാമ്പയിന്‍ കണ്‍വീനര്‍ അമീര്‍ ആലുവ, പ്രോഗ്രാമിന്റെ അണിയറ പ്രവര്‍ത്തകര്‍ നൗറീന്‍ ഷാ, ലിയ സജീര്‍, ഷഫ്‌ന അമീര്‍, ബീമാ ബീവി, മിനുജ മുഹമ്മദ്, ആതിര നായര്‍ എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു.
സ്‌പോര്‍ട്‌സ് വിങ് കോര്‍ഡിനേറ്റര്‍ ജസീര്‍ കോതമംഗലം, ഗോപകുമാര്‍ പിറവം, അനസ് കോതമംഗലം, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍, അമീര്‍ കാക്കനാട് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള കളര്‍ കോംപെറ്റീഷന്‍, ഡ്രോയിങ് കോംപെറ്റീഷന്‍, കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധ തരം ഫണ്‍ ഗെയ്മ്‌സുകള്‍ എന്നിവ നടത്തി. മിനുജ മുഹമ്മദ്, കാര്‍ത്തിക എസ് രാജ് എന്നിവരുടെ ജഡ്ജസ് പാനല്‍ വിജയികളെ തിരഞ്ഞെടുത്തു. ആര്‍ട്‌സ് കണ്‍വീനര്‍ ജലീല്‍ കൊച്ചിന്‍, വനിത വേദി കള്‍ച്ചറല്‍ വിങ് കണ്‍വീനര്‍ നൗറിന്‍ ഷാ ഹിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കിയ വിവിധ കലാ പരിപാടികളും അരങ്ങേറി. വനിത വേദി അണിയൊച്ചൊരുക്കിയ കുട്ടികളുടെ ഫാഷന്‍ ഷോ, സിനിമാറ്റിക് ഡാന്‍സ് എന്നിവ ശ്രദ്ധനേടി. ജൂബി ലൂക്കോസും അഷ്‌റഫ് മുവ്വാറ്റുപുഴയും അണിയിച്ചൊരുക്കിയ പുല്‍ക്കൂട്, ക്രിസ്ത്മസ് ട്രീ എന്നിവയും, ജോയ്‌സ് പോള്‍ ആന്റ് ടീം ഒരുക്കിയ ക്രിസ്തുമസ് കരോളും, രാഹുല്‍ രാജ് അവതരിപ്പിച്ച ഫ്യൂഷന്‍ സോങ്ങും (കീബോര്‍ഡ്), ഡിജെ പാര്‍ട്ടി എന്നിവയും ആകര്‍ഷിച്ചു. ജിബിന്‍ സമദ്, നൗഷാദ് ആലുവ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും കോര്‍ഡിനേറ്റര്‍ അംജദ് അലി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.