Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

‘ദി കണ്‍ട്രി ഓഫ് ദി ട്വന്റിഫസ്റ്റ് സെഞ്ച്വറി’ കവര്‍ പ്രകാശനം

റിയാദ്: സൗദി അറേബ്യയുടെ പുതിയ കാലത്തെ കുതിപ്പും സാമൂഹിക രംഗത്തെ പരിവര്‍ത്തനങ്ങളും വിശദമാക്കുന്ന എംപി ഷഹാദാന്‍ രചിച്ച ‘ദി കണ്‍ട്രി ഓഫ് ദി ട്വന്റിഫസ്റ്റ് സെഞ്ച്വറി’ കവര്‍ പ്രകാശനം ചെയ്തു. രാജ്യത്തിന്റെ പൈതൃകം കൈവിടാതെ പുരോഗതിയുടെ ഗതിവേഗം അടയാളപ്പെടുത്തുന്ന രചനയാണ് ഷഹദാന്റെ ഇംഗഌഷിലുളള രചന.

ക്ലവര്‍ ഫോക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കവര്‍പേജ് പ്രമുഖര്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച് പ്രകാശനം ചെയ്തു. ഷഹദാന്റെ മലയാളം കഥാ സമാഹാരം ‘നോ മാന്‍സ് ലാന്‍ഡ്’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top