റിയാദ്: സൗദിയിലെ ലുലു സ്‌റ്റോറുകളില്‍ ത്രിദിന ‘ഇയര്‍ എന്‍ഡ് ക്ലിയറന്‍സ്-2024’ ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 29 മുതല്‍ 31 വരെയാണ് ഓഫര്‍. ലുലുവിന്റെ എല്ലാ ഡിപ്പാര്‍ട്‌മെന്റുകളിലും ഉത്പന്നങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന വിലക്കുറവും എക്‌സ്‌ക്ലൂസീവ് ഓഫറുകളും പ്രൊമോഷന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഫ്രഷ് ഉത്പന്നങ്ങള്‍, പലചരക്ക്, ഫാഷന്‍, ഇലക്‌ട്രോണിക്‌സ്, അടുക്കള സാമഗ്രികള്‍, ആരോഗ്യ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതെല്ലാം ഏറ്റവും മികച്ച വിലക്കിഴിവില്‍ ഇയര്‍ എന്‍ഡ് ക്ലിയറന്‍സില്‍ ലഭ്യമാക്കും. 2024 അവസാനിക്കുന്നതിനു മുമ്പു ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളോടെ കുറഞ്ഞ വിലയില്‍ ഷോപ്പ് ചെയ്യാനുള്ള അവസരമാണ് 3 ദിവസത്തെ ഇയര്‍ എന്‍ഡ് ക്ലിയറന്‍സ് അവസരം ഒരുക്കുന്നത്.
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവം സമ്മാ\ിക്കുക എന്നതാണ് പ്രൊമോഷന്‍ ലക്ഷ്യം വെയ്ക്കുന്നത്. അസാധാരണ വിലക്കിഴിവില്‍ ഈ വര്‍ഷത്തെ അവസാന അവസരം പരമാവധി ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീഷയെന്നു ലുലു മാനേജ്മന്റ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.