Sauditimesonline

RS 6
രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

റിയാദ് സഹാറ മാളില്‍ ലുലു സ്‌റ്റോര്‍ തുറന്നു; പുതിയ സ്‌റ്റോര്‍ ഡിസം. 28ന് മക്കയില്‍ തുറക്കും

റിയാദ്: സൗദി അറേബ്യയില്‍ റീട്ടെയില്‍ സാന്നിദ്ധ്യം വിപുലീകരിച്ച് ലുലു റീട്ടെയ്ല്‍. റിയാദ് സഹാറ മാളില്‍ ലുലു എക്‌സ്പ്രസ് സ്‌റ്റോര്‍ (പവര്‍ത്തനം ആരംഭിച്ചു. ഷോപ്പിങ്ങ് സുഗമമാക്കാന്‍ അധുനിക സൗകര്യങ്ങളോടെയാണ് ലുലു എക്‌സ്പ്രസ് സ്‌റ്റോര്‍ തുറന്നത്. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, റീജിയണല്‍ ഡയറക്ടര്‍ ഹാതിം മുസ്താന്‍സിര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ റുഗൈബ് ഹോള്‍ഡിങ്ങ് ചെയര്‍മാന്‍ സിയാദ് അല്‍ റുഗൈബ് പുതിയ സ്‌റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

25,000 ചതുരശ്ര അടി വിസ്തൃതിയാലാണ് ലുലു എക്‌സ്പ്രസ് സ്‌റ്റോര്‍ ഒരുക്കിയിട്ടുളളത്. സെല്‍ഫ് ചെക്ക്ഔട്ട് കൗണ്ടറുകള്‍ ഉള്‍പ്പെടെ ഷോപ്പിങ്ങ് അനായാസമാക്കാന്‍ നാല് ചെക്ക്ഔട്ട് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്രോസറി, ഫാം പ്രൊഡക്ടുകള്‍, ബേക്കറി, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, മൊബൈല്‍ അക്‌സസറീസ്, മത്സ്യ, മാസ വിഭവങ്ങള്‍ക്കായി പ്രത്യേക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. 500ലധികം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങ് സൗകര്യവും ലഭ്യമാണ്.

ലുലുവിന്റെ സേവനം സൗദിയിലെ കൂടുതുല്‍ (പദേശങ്ങളില്‍ ലഭ്യമാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് പുതിയ ലുലു എക്‌സ്പ്രസ് സ്‌റ്റോര്‍. ലോകോത്തര ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് വ്യക്തമാക്കി. രാവിലെ 8 മണി മുതല്‍ പുലര്‍ച്ചെ 1 മണി വരെ സ്‌റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
പുണ്യനഗരമായ മക്കയിലെ ജബല്‍ ഒമറില്‍ മസ്ജിദ് അല്‍ ഹറാമിന് സമീപം പുതിയ ലുലു സ്‌റ്റോര്‍ ഡിസംബര്‍ 28ന് തുറക്കും. തീര്‍ത്ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും അവശ്യവസ്തുക്കള്‍ മികച്ച നിലവാരത്തില്‍ ലഭ്യമാക്കുന്നതിനായാണ് മക്കയിലെ ലുലു സ്‌റ്റോര്‍. രാജ്യാന്തര തലത്തില്‍ ലുലുവിന്റെ 250-ാമത്തെ സ്‌റ്റോര്‍ ആണ് മക്കയിലേത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top