![](https://sauditimesonline.com/wp-content/uploads/2024/12/mt-3-1024x576.jpg)
റിയാദ്: മലയാള ഭാഷയുടെ ശ്രേഷ്ഠത ദേശാതിരുകള്‍ക്കപ്പുറമെത്തിച്ച മഹാനായ എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായരെന്ന് പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ അനുസ്മരിച്ചു. ഭാഷക്കും സാഹിത്യത്തിനും പുറമെ കേരളീയ സാമൂഹിക, സാംസ്‌കാരിക രംഗത്തിനാകെ അപരിഹാര്യമായ നഷ്ടമാണ് മഹാ വിയോഗം സൃഷ്ടിച്ചതെന്നു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
![](https://sauditimesonline.com/wp-content/uploads/2024/12/CITY-FLOWER-6-1-1024x256.jpg)
പ്രായം വിരല്‍ത്തുമ്പില്‍ തൊടാതെ എല്ലാ തലമുറകളെയും ഒരുപോലെ എഴുത്തിലേക്ക് ആകര്‍ഷിച്ച മലയാളത്തിന്റെ മഹാസൗഭാഗ്യം ലോകത്തോട് വിട പറയുമ്പോള്‍ തിരശ്ശീല വീഴുന്നത് ഒരു യുഗത്തിനാണ്. എംടി എന്ന രണ്ടക്ഷരം അരങ്ങുണര്‍ത്തിയ മലയാളത്തിന്റെ മഹായുഗം ഓര്‍മയുടെ മഞ്ഞിലേക്ക് മറയുകയാണ്. അപ്പുണ്ണിയും സേതുവും സുമിത്രയും ഗോവിന്ദന്‍കുട്ടിയും കുട്ട്യേടത്തിയും ലീലയും വിമലയും ഭീമനും ചന്തുവും കോന്തുണ്ണി നായരും സൈതാലിക്കുട്ടിയും യൂസഫ് ഹാജിയും തുടങ്ങി മരണമില്ലാത്ത കഥാപാത്രങ്ങള്‍ക്ക് പറവി നല്‍കിയ കഥയുടെ പെരുന്തച്ഛന്‍ എം.ടി മലയാളികളുടെ മനസില്‍ സര്‍വാദരവോടെ എന്നും ജീവിക്കുമെന്നും അനുശേചാന സന്ദേശത്തില്‍ പറഞ്ഞു.
![](https://sauditimesonline.com/wp-content/uploads/2024/12/ABC-CHRISTMAS-AD-1-1024x293.jpg)
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.