റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് രിസാലത്തുല്‍ ഇസ്ലാം മദ്‌റസയിലെ വിദ്യാര്‍ത്ഥികള്‍ക്കു എക്‌സിറ്റ് പതിനെട്ടിലെ അല്‍ വനാസ സ്‌പോര്‍ട്‌സില്‍ സംഘടിപ്പിച്ച ‘സ്‌പോര്‍ട്ടീവ്-2024’ ശ്രദ്ധേയമായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം രജിസ്റ്റര്‍ ചെയ്ത 320 കായിക പ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരച്ചു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി റെഡ്, ഗ്രീന്‍, ബ്ലൂ, യല്ലോ എന്നിങ്ങനെ നാലു ഹൗസുകളായി തിരിച്ചായിരുന്നു മത്സരം
രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ നടന്ന മത്സരങ്ങളില്‍ ഹൈ ജംബ്, ഷട്ടില്‍ റണ്‍, ബോള്‍ പാസിംഗ്, മ്യൂസിക് ചെയര്‍, ഓട്ടം, റിലേ തുടങ്ങി പത്തിലേറെ ഇനങ്ങള്‍ നടന്നു. രിസാലത്തുല്‍ ഇസ്ലാം മദ്‌റസയിലെ വിദ്യര്‍ത്ഥികളുടെ പാഠ്യേതര കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള വിവിധ പദ്ധതികളുടെ ഭാഗമാണ് കായിക മേള.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 137 പോയിന്റ് നേടി ഗ്രീന്‍ ഹൗസ് ഒന്നാം സ്ഥാനവും 125 പോയിന്റ് നേടി ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും 100 പോയിന്റ് നേടി യല്ലോ ഹൗസ് മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 176 പോയിന്റ് നേടി ബ്ലൂ ഹൗസും 116 പോയിന്റ് നേടി റെഡ് ഹൗസ്ും 78 പോയിന്റ് നേടി യല്ലോ ഹൗസും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.