Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

കേരളത്തിന് നഷ്ടമായത് ഇതിഹാസ കഥാകാരന്‍: ഒഐസിസി

റിയാദ്: മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. സാഹിത്യ സാംസ്‌കാരിക രംഗത്ത് നികത്താനാകാത്ത വിടവാണ് എം.ടി യുടെ വിയോഗത്തിലൂടെ ഉണ്ടായത്. മലയാള ചലച്ചിത്ര ലോകത്തും തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ എം.ടിക്ക് സാധിച്ചിട്ടുണ്ട്. സാഹിത്യകാരനായും മാധ്യമ പ്രവര്‍ത്തകനായും തിരക്കഥാകൃത്തായും ചലച്ചിത്രസംവിധായകനായും അടയാളപ്പെടുത്തപ്പെട്ട പ്രതിഭാശാലിയാം് വിടപറഞ്ഞത്.

ഏഴോളം സിനിമകള്‍ സംവിധാനം ചെയ്യുകയും 54 സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം അടക്കം ഇന്ത്യയുടെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ വരെ അദ്ദേഹത്തിന് ലഭിച്ചതും സാഹിത്യ ലോകത്ത് അദ്ധേഹം നല്‍കിയ സംഭാവനയുടെ ഭാഗമായിരുന്നു. ലോക സാഹിത്യത്തില്‍ മലയാളത്തിന്റെ മേല്‍ വിലാസമായിരിക്കും എം.ടി വാസുദേവന്‍ നായര്‍ എന്നത് വരാനിരിക്കുന്ന ഓരോ തലമുറകളും ഓര്‍മ്മിക്കപ്പെടുമെന്നും റിയാദ് ഒഐസിസി ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top