റിയാദ്: വിട പറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവന്‍ നായര്‍ക്ക് കേളി കലാസാംസ്‌കാരിക വേദിയുടെ കണ്ണീര്‍ പൂക്കള്‍. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളത്തിന്റെ പ്രിയ കഥാകാരന്റെ വിയോഗത്തില്‍ കേളി സെക്രട്ടറിയേറ്റ് അനുശോചിച്ചു.
സ്വതന്ത്ര ഇന്ത്യയിലും ലോകത്തിന്റെ നെറുകയിലും മലയാളത്തിന്റെ ഖ്യാതി വാനോളം ഉയര്‍ത്തുന്നതില്‍ എം ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ ഒരു നോവല്‍, കഥ, അല്ലെങ്കില്‍ സിനിമ, പ്രഭാഷണം കാണാത്തതായോ കേള്‍ക്കാത്തതായോ ആരുംതന്നെ മലയാളമണ്ണില്‍ ഉണ്ടാവില്ല. മലയാള മനസുകളിലെ നിത്യ സാന്നിധ്യമായിരുന്ന എം ടി എന്നും ഹൃദയ പക്ഷത്തോട് ചേര്‍ന്ന് നടക്കാന്‍ ശ്രദ്ധിച്ചിരുന്നു. സാഹിത്യത്തെ ജനമനസ്സുകളെ തമ്മില്‍ യോജിപ്പിക്കാന്‍ പറ്റിയ ഏറ്റവും വലിയ ഉപാധിയായി അദ്ദേഹം കണ്ടു. എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മിക്ക രചനകളിലും ഇത്തരം മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു എന്നും പ്രസ്താവനയില്‍ പറഞ്ഞു.
നോവല്‍, കഥ, തിരക്കഥ, നാടകം, സിനിമാസംവിധാനം സാഹിത്യ ചിന്തകള്‍ എന്നിങ്ങനെ ഇടപെട്ട മേഖലകളില്‍ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര പ്രതിഭയായിരുന്നു. മലയാള ഭാഷയേയും സംസ്‌കാരത്തേയും ആഴത്തില്‍ സ്‌നേഹിക്കുമ്പോഴും ലോക സാഹിത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അപാരമായ അറിവും ആഴത്തിലുള്ള വായനയും അദ്ദേഹത്തെ വ്യത്യസ്ഥനനാക്കി. തര്‍ജ്ജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികള്‍ക്ക് വിവിധ ഭാഷകളില്‍ ഉണ്ടായ വായനക്കാര്‍ക്കും ആരാധകര്‍ക്കും മലയാളത്തേയും കേരളത്തേയും കൂടുതല്‍ അറിയാന്‍ അദ്ദേഹം വഴിയൊരുക്കിയതായും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പില്‍ പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.