ജിദ്ദ: ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ക്കു പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമെത്തുന്ന ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനവും പരിചരണവും നല്‍കുന്നതിനായി മികച്ച ഉത്പന്നങ്ങളും അവശ്യവസ്തുക്കളും ഉറപ്പാക്കി ലുലു റീട്ടെയ്ല്‍. 25 ലക്ഷം ഇന്തോനേഷ്യന്‍ തീനഥാടകരാണ് ഓരോ വര്‍ഷവും പുണ്യ നഗരങ്ങളിലെത്തുന്നത്. ഇവര്‍ക്കായി മക്ക, മദീന എന്നിവിടങ്ങളില്‍ 140 ലേറെ സ്‌പെഷ്യല്‍ കമ്മീഷ്ണറികള്‍ ലുലു തുറക്കും. 2025ല്‍ ഹജ്ജ് നിര്‍വ്വഹിക്കാനെത്തുന്ന ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഇന്തോനേഷ്യയില്‍ നിന്നുള്‍പ്പടെയുള്ള ഗ്രോസറി, ഭക്ഷ്യഉത്പന്നങ്ങള്‍ ഇതര അവശ്യവസ്തുക്കള്‍ എന്നിവയുടെ വിപുലമായ ശേഖരം ലുലു ലഭ്യമാക്കും. ഇതിനായി ഇന്തോനേഷ്യന്‍ ഹജ്ജ് ബോര്‍ഡുമായി ലുലു ധാരണാപത്രം ഒപ്പുവച്ചു.
ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ആന്റ് സ്ട്രാറ്റജി ഓഫീസര്‍ സലിം വി.ഐയുടെ സാന്നിധ്യത്തില്‍ ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ഇന്തോനേഷ്യന്‍ ഹജ്ജ് ഫണ്ട് മാനേജ്‌മെന്റ് ഏജന്‍സിയുടെ (ബിപികെഎച്) എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായ ഹാരി അലക്‌സാണ്ടര്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വെസ്‌റ്റേണ്‍ പ്രൊവിന്‍സ് റീജിയണല്‍ ഡയറക്ടര്‍ റഫീക് മുഹമ്മദ് അലി, ഇന്തോനേഷ്യന്‍ ട്രേഡ് കൗണ്‍സില്‍ ജിദ്ദ ഡയറക്ട-ര്‍ ബാഗാസ് എന്നിവരും സന്നിഹിതരായിരുന്നു.
തീര്‍ത്ഥാടകരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രയില്‍ മികച്ച സേവനം ലുലുവിന് നല്‍കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് സ്ട്രാറ്റജി ഓഫീസര്‍ സലിം വി.ഐ പറഞ്ഞു. ഇന്തോനേഷ്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു മികച്ച സേവനവും പരിചരണവും ഉറപ്പാക്കുമെന്നും തീര്‍ത്ഥാടകര്‍ക്ക് സേവനം കൂടുതല്‍ സൗകര്യമേകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
റീട്ടെയ്ല്‍ രംഗത്തെ ആഗോള ബ്രാന്‍ഡായ ലുലുവിന്റെ സേവനം ഇന്തോനേഷ്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ലുലുവിന്റെ ചുവടുവയ്പ്പ് മാതൃകാപരമെന്നും ഇന്തോനേഷ്യന്‍ ഹജ്ജ് ബോര്‍ഡ് പ്രതിനിധി ഹാരി അലക്‌സാണ്ടര്‍ വ്യക്തമാക്കി. ഹജ്ജ് ഉംറ കര്‍മ്മങ്ങള്‍ക്കായി സൗദി അറേബ്യയിലേക്ക് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്തോനേഷ്യ. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അവശ്യവസ്തുക്കള്‍ മികച്ച നിലവാരത്തിലും ഗുണമേന്മയിലും ഉറപ്പുവരുത്തുകയാണ് ലുലു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.