റിയാദ്: ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ബിഗ് ട്രോളി ഡെയ്‌സ്’ പ്രൊമോഷന്‍ ആരംഭിച്ചു. ഡിസംബര്‍ 25 മുതല്‍ റിയാദ് മന്‍സൂറയിലെ അല്‍ ഈമാന്‍ മെട്രോ സ്‌റ്റേഷന് സമീപം അല്‍ ഹംറ പ്ലാസയിലെ ഗ്രാന്റ് ഹൈപ്പറിലാണ് വിലക്കിഴിവിനൊപ്പം പ്രൊമോഷനും പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ പര്‍ചേസ് ചെയ്യുന്ന ട്രോളിയിലുളള മുഴുവന്‍ ഉത്പ്പന്നങ്ങളും സമ്മാനമായി ലഭിക്കുന്ന പദ്ധതിയാണിത്. പണമടക്കാന്‍ കൗണ്ടറിലെത്തി ഇന്‍വോയ്‌സ് പൂര്‍ത്തിയാക്കുന്ന വേളയില്‍ ഭാഗ്യശാലികളെ ഓട്ടോമാറ്റിക്കായി തെരഞ്ഞെടുക്കും. ദിവസം പന്ത്രണ്ടലധികം ഉപഭോക്താക്കള്‍ക്ക് കൈ നിറയെ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാനുളള അവസരമാണിത്. ‘ബിഗ് ട്രോളി ഡെയ്‌സ്’ രണ്ട് ആഴ്ച നീണ്ടുനില്‍ക്കുമെന്നും ഗ്രാന്റ് ഹൈപ്പര്‍ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.