റിയാദ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരന്റെ പതിനാലാം ചരമവാര്‍ഷിക ദിനം ആചരിച്ചു. ബത്ഹ സബര്‍മതിയില്‍ റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ കണ്‍വീനര്‍ സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു.
സംഘപരിവാര്‍ ശക്തികളുടെ വര്‍ഗീയ ധ്രുവീവീകരണവും സാംസ്‌കാരിക ഫാസിസവും ഫലപ്രദമായ തടയാന്‍ സാധിച്ച ലീഡര്‍ക്ക് തുല്യം ലീഡര്‍ മാത്രമാണെന്നു മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ. എല്‍ കെ അജിത് പറഞ്ഞു. ഉറച്ച മത വിശ്വാസിയായ കെ.കരുണാകരന്‍ അതിനേക്കാള്‍ മികച്ച മതേതര നേതാവായിരുന്നു. അദ്ദേഹത്തിന്റെ അഭാവം വര്‍ഗീയശക്തികള്‍ക്ക് കേരളത്തില്‍ വളക്കൂറാകാന്‍ അനുവദിക്കരുത്. കേരളത്തിന്റെ വികസനത്തെ സംബന്ധിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന ലീഡര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തിന്റെ പ്രതീകമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപെട്ടു.
ആക്ടിംഗ് ജനറല്‍ സെക്രട്ടറി നിഷാദ് ആലംകോട്, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ബാലുകുട്ടന്‍, സജീര്‍ പൂന്തുറ, ശുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, സെക്രട്ടറിമാരായ ജോണ്‍സണ്‍ മാര്‍ക്കോസ്, രാജു പാപ്പുള്ളി, റഫീക്ക് വെമ്പായം, വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ്, വൈസ് പ്രസിഡന്റ് സ്മിത മൊഹിയുദ്ധീന്‍, ഗ്ലോബല്‍ കമ്മറ്റി അംഗങ്ങളായ നൗഷാദ് കറ്റാനം, റസാക്ക് പൂക്കോട്ടുപാടം, യഹിയ കൊടുങ്ങല്ലൂര്‍, നാഷണല്‍ കമറ്റി അംഗങ്ങളായ റഹ്മാന്‍ മുനമ്പത്ത്, മാള മൊഹിയുദ്ധീന്‍, ഷാജി സോണ, നിര്‍വ്വാഹക സമിതിയംഗം നാസര്‍ ലെയിസ്, ജില്ലാ പ്രസിഡന്റുമാരായ കമറുദ്ധീന്‍ താമരക്കുളം, ഷഫീക് പുരകുന്നില്‍,
മാത്യൂസ്, നാസര്‍ വലപ്പാട്, മജു സിവില്‍സ്‌റ്റേഷന്‍, ബഷീര്‍ കോട്ടയം, ഷാജി മഠത്തിത്തില്‍, ജില്ലാ ഭാരവാഹികളായ വഹീദ് വാഴക്കാട്, രാജു തൃശ്ശൂര്‍. സൈനുദ്ധീന്‍ പാലക്കാട്, ഹരീന്ദ്രന്‍ കണ്ണൂര്‍, അന്‍സായി ഷൗകത്ത്, തല്‍ഹത്ത്, ലാലു വര്‍ക്കി, നിസാം തുടങ്ങിയവര്‍ പ്രസംഗിച്ചു. നാഷണല്‍ കമറ്റിയംഗം സലിം അര്‍ത്തില്‍ ആമുഖ പ്രഭാഷണം നിനവ്വഹിച്ചു. നിര്‍വാഹക സമിതിയംഗം ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും കണ്ണൂര്‍ ഒഐസിസി ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്‍ മുനീര്‍ നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.