Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

കേരള എഞ്ചിനീയേഴ്‌സ് ഫോറം; റിയാദ് ചാപ്റ്ററിനെ അബ്ദുല്‍ നിസാര്‍ നയിക്കും

റിയാദ്: സൗദി അറേബ്യയിലെ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ നിസാര്‍ (പ്രസിഡന്റ്), മുഹമ്മദ് ഹഫീസ് (ജനറല്‍ സെക്രട്ടറി), ആഷിക് പാണ്ടികശാല, ഷഫാന മെഹ്‌റു മന്‍സില്‍ (വൈസ് പ്രസിഡന്റ്), ശ്യാം രാജ്, സന്ദീപ് ആനന്ദ്, (ജോ. സെക്രട്ടറി), മുഹമ്മദ് ഷെബിന്‍ (ട്രഷറര്‍), നിഹാദ് അന്‍വര്‍ (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

2022ല്‍ ആരംഭിച്ച പ്രൊഫഷണല്‍ ഫോറത്തില്‍ വനിതകളടക്കം ആയിരത്തിലധികം എഞ്ചിനീയര്‍മാര്‍ അംഗങ്ങളാണ്. എഞ്ചിനീയര്‍മാരുടെ ഉന്നമനത്തിനും തൊഴില്‍ നൈപുണ്യത്തിനും പ്രാധാന്യം നല്‍കിയാണ് പ്രവര്‍ത്തനം. അതോടൊപ്പം കലാ, കായിക, സാംസ്‌കാരിക, വനോദ പരിപാടികളിലും സജീവമാണ്. തൊഴില്‍ അന്വേഷകരായ എഞ്ചിനീയറിംഗ് ബിരുദ ധാരികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി പ്രത്യേക പ്ലേസ്‌മെന്റ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി സാങ്കേതിക, സാങ്കേതികേതര പരിപാടികള്‍ ഒന്നര വര്‍ഷത്തിനിടെ സംഘടിപ്പിച്ചു. 300 അംഗങ്ങളുമായി തുടങ്ങിയ കൂട്ടായ്മ അതിവേഗം 1000 കടന്നത്. 2034 ലോക കപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ട്. ബോധവത്ക്കരണവും നൈപുണ്യ വികസന പരിപാടികളും ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top