Sauditimesonline

MAKKAH RAIN
മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

യുഎഫ്‌സി ഫുട്ബോള്‍: സെമി പോരാട്ടങ്ങള്‍ ഡിസം. 27ന്

ദമാം: അല്‍ കോബാര്‍ യുണൈറ്റഡ് ഫുട്ബാള്‍ ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പ്-2024 സെമി ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 27ന് തുഖ്ബ ക്ലബ്ബ് സ്‌റ്റേഡിയത്തില്‍ നടക്കും. ആദ്യ സെമി ഫൈനല്‍ മത്സരം വൈകീട്ട് 6:30ന് ദമ്മാം ബദര്‍ എഫ് സിയും കോബാര്‍ കോര്‍ണിഷ് സോക്കറും ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനലില്‍ രാത്രി 8.00ന് ഇ.എം.എഫ് റാക്കയും ദല്ല എഫ് സിയും മാറ്റുരക്കും. നാട്ടില്‍ നിന്നു സംസ്ഥാന, ദേശീയ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ജേഴിസിയണിയും. കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ആവേശകരമായ മത്സരമാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കരുത്തരായ ഖാലിദിയ എഫ് സിയെ ടൈബ്രേക്കറില്‍ പപരാജയപ്പെടുത്തിയാണ് ഇ.എം.എഫ് റാക്ക സെമിയില്‍ പ്രവേശിച്ചത്. മറ്റൊരു മത്സരത്തില്‍ ടൈബ്രേക്കറിലൂടെ എഫ്.സി ദമാമിനെ പരാജയപ്പെടുത്തിയാണ് ദല്ല എഫ്. സി സെമിയില്‍ കടന്നത്. മത്സരത്തിലെ മികച്ച കളിക്കാര്‍ക്കുള്ള പുരസ്‌കാരത്തിന് ഇ.എം.എഫിന്റെ ബാസില്‍, ദല്ല എഫ്.സിയുടെ ഗോള്‍കീപ്പര്‍ സുഹൈല്‍ എന്നിവര്‍ അര്‍ഹരായി.

മികച്ച കളിക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ നാസര്‍ വെള്ളിയത്ത്, അഷ്‌റഫ് വാണിയമ്പലം, അസ്‌ലം കണ്ണൂര്‍, ആശി നെല്ലിക്കുന്ന്, ഫൈസല്‍ കാളികാവ്, റിസ്‌വാന്‍ കൊച്ചി എന്നിവര്‍ സമ്മാനിച്ചു. പ്രവചന മത്സരത്തില്‍ വിജയികളായ അഷ്‌റഫലി മേലാറ്റൂര്‍, ഷഫീറ ചെപ്പി എന്നിവര്‍ക്ക് നബീല്‍ പൊന്നാനി, ഷംസീര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സ്വദേശി റഫറിമാരായ സാബിത്ത്, ഹമദ്, താരീഖ്, ഖാലിദ് തുടങ്ങിയവര്‍ കളി നിയന്ത്രിച്ചു. ലശീന്‍ മണ്ണാര്‍ക്കാട്, ഷബീര്‍ ആക്കോട്, ഷൈജല്‍ വാണിയമ്പലം, ഷാനവാസ് വണ്ടൂര്‍, റഷീദ് മാനമാറി. ജംഷീര്‍ കാര്‍ത്തിക, ജാസിം വാണിയമ്പലം തുടങ്ങിയവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top