Sauditimesonline

a-2
മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

സൗദി ഫിഫ കപ്പ്; ആഹ്ലാദം പങ്കുവെച്ച് വാഴക്കാട് കൂട്ടായ്മ

ദമാം: ഫിഫ ലോക കപ്പ്-2034 വേദിയായി സൗദി അറേബ്യയെ തെരഞ്ഞെടുത്ത പ്രഖ്യാപനത്തില്‍ ദമാം വാഴക്കാട് വെല്‍ഫെയര്‍ സെന്റര്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. ആഗോള കായിക കേന്ദ്രമായി മാറാനുള്ള സൗദി അറേബ്യയുടെ യാത്രയിലെ നിര്‍ണായക നിമിഷമായിരുന്നു ഫിഫയുടെ പ്രഖ്യാപനമെന്ന് സെന്റര്‍ സംഘടിപ്പിച്ച പരിപാടി അഭിപ്രായപ്പെട്ടു.

സമ്പന്നമായ സംസ്‌കാരവും ചരിത്രവും ആഗോള തലത്തില്‍ പരിചയപ്പെടുത്താനുള്ള വേദി കൂടിയാണ് ലോക കപ്പു മാറും. രക്ഷാധികാരി മുജീബ് കളത്തില്‍, പ്രസിഡന്റ് നഫീര്‍ തറമ്മല്‍, സെക്രട്ടറി ഷബീര്‍ ആക്കോട്, യാസര്‍ തിരുവാലൂര്‍, ജാവിഷ് അഹമ്മദ്, ഷാഹിര്‍ ടി.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.പി മുഹമ്മദ്, റഹ്മത്ത് കെ.പി, അഷ്‌റഫ് പി.ടി, ഫവാസ്, അഫ്താബ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top