Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി

റെഡ് സീ എയര്‍പോര്‍ട്ടിലേയ്ക്ക് ഫ്‌ളൈ നാസ് സര്‍വ്വീസ്

റിയാദ്: ഫ്‌ലൈ നാസ് ദമ്മാം കിങ് ഫഹദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ചെങ്കടല്‍ വിനോദസഞ്ചാര കേന്ദ്രമായ റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്ക് സര്‍വിസ് ആരംഭിക്കുന്നു. വ്യോമയാന രംഗത്ത് സര്‍വിസ് ശൃംഖല വ്യാപിപ്പിക്കാനുള്ള ഫ്‌ളൈ നാസ് പദ്ധതിയുടെ ഭാഗമായാണ് റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടിലേക്ക്് സര്‍വിസുകള്‍ ആരംഭിക്കുന്നത്. സൗദിയിലെ ഫ്‌ളൈ നാസിന്റെ നാല് ഓപ്പറേഷന്‍ സെന്ററുകളില്‍ ഒന്നായ ദമ്മാം എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഡിസംബര്‍ 28 മുതല്‍ ആഴ്ചയില്‍ രണ്ട് സര്‍വിസുകള്‍ വീതമാണ് റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടിലേക്ക് നടത്തുക.

ഡ് സീ ഗ്ലോബല്‍ കമ്പനി വികസിപ്പിക്കുന്ന ലക്ഷ്വറി ടൂറിസം കേന്ദ്രമായ റെഡ് സീ ഡെസ്റ്റിനേഷന്‍ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും സമീപ പ്രദേശങ്ങളിലെ നിവാസികള്‍ക്കും പുതിയ സര്‍വിസ് പ്രയോജനപ്പെടും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top