റിയാദ്: സിംഗപ്പൂരിലെ പ്രശസ്തരായ പാചക-അടുക്കള ബ്രാന്‍ഡുകള്‍ സൗദി അറേബ്യയില്‍ പരിചയപ്പെടുത്തി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. സിംഗപ്പൂര്‍ ഫുഡ് മാനുഫാക്ചറിംഗ് അസോസിയേഷന്‍ (എസ്എഫ്എംഎ) ആണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് പരിപാടി ഒരുക്കിയത്. പാചക കല പരിചയപ്പെടുത്താന്‍ ‘സൗദി-സിംഗപ്പൂര്‍ ഗ്യാസ്‌ട്രോണമി-2024’ അത്യാഫ് മാളിലെ ലുലു ഹൈപ്പറില്‍ വേദി ഒരുക്കിയത്.
ഡിസംബര്‍ 24 വരെ പത്ത് പ്രമുഖ ബ്രാന്റുകള്‍ പരിപാടിയില്‍ പങ്കെടുക്കും. രാജ്യത്ത് അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഇത്തരം പിരിനാടികള്‍ക്ക് പ്രചോദനം, റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ ലുലു സ്‌റ്റോറുകള്‍ സിംഗപ്പൂര്‍ ഭക്ഷ്യ ഉത്പ്പന്നങ്ങളും രുചിക്കൂട്ടുകളും പ്രദര്‍ശിപ്പിക്കും. സിംഗപ്പൂരിലെ ഏറ്റവും മികച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യ പരിപാടി കൂടിയാണിത്.
ഉദ്ഘാടന ചടങ്ങില്‍ സൗദി അറേബ്യയിലെ സിംഗപ്പൂര്‍ അംബാസഡര്‍ പ്രേംജിത്ത് സദാശിവന്‍ മുഖ്യാതിഥിയായിരുന്നു. വേള്‍ഡ് ഫ്യൂച്ചര്‍ എന്റര്‍പ്രൈസ് സ്ഥാപകയും ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്റ്ററുമായ ടോണിയ ടാനും പങ്കെടുത്തു. ആധുനിക റോബോട്ട് ആണ് പുതിയ ഉത്പ്പന്നങ്ങള്‍ വിപണിയെ പരിചയപ്പെടുത്തിയത്.
സാമ്പത്തിക സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതില്‍ സൗദി-സിംഗപ്പൂര്‍ ഗ്യാസ്‌ട്രോണമി സുപ്രധാന നാഴികക്കല്ലാണെന്ന് അംബാസഡര്‍ പ്രേംജിത്ത് സദാശിവന്‍ പറഞ്ഞു. ‘മിഡില്‍ ഈസ്‌റ്റേണ്‍ വിപണിയില്‍ സിംഗപ്പൂര്‍ ഉല്‍പന്നങ്ങള്‍ക്ക് മികച്ച അവസരം ഗ്യാസ്‌ട്രോണമി-2024 ഒരുക്കും. സൗദി ഉപഭോക്താക്കള്‍ക്ക് പ്രീമിയം സിംഗപ്പൂര്‍ ഫുഡ് ബ്രാന്‍ഡുകള്‍ ലഭ്യമാക്കും. ഇതുഴവി ലുലു ഹൈപ്പര്‍മാര്‍ക്കറ്റും വേള്‍ഡ് ഫ്യൂച്ചര്‍ എന്റര്‍പ്രൈസസും ഇരു രാജ്യങ്ങളും തമ്മില്‍കൂടുതല്‍ സഹകരണത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോസുകള്‍, മസാലകള്‍, നൂഡില്‍സ് എന്നിവ മുതല്‍ റെഡിടു ഈറ്റ് ഭക്ഷണം വരെ സിംഗപ്പൂര്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയില്‍ ഉള്‍പ്പെടും. ഫ്‌ളേവേഴ്‌സ് ഓഫ് ഏഷ്യ, ടേസ്റ്റിംഗ് ടേബിള്‍, ലൈവ് കുക്കിംഗ് ഡെമോ, ഇന്ററാക്ടീവ് ലൈവ് കുക്കിംഗ് സ്‌റ്റേഷന്‍, സെലിബ്രിറ്റി ഷെഫുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്കു രുചിക്കാനും അവസരം ഉണ്ടാകും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.