റിയാദ്: സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സമഭാവനയുടെയും തിരുപ്പിറവി ആഘോഷമാക്കാന്‍ ‘ഓര്‍മപ്പുല്‍ക്കൂട്’ ഒരുങ്ങുന്നു. ഇരുപത്തിയഞ്ച് ക്രിസ്തുമസ് ഓര്‍മകളാണ് നിഖില സമീര്‍ എഡിറ്റ് ചെയ്ത ഓര്‍മപ്പുല്‍ക്കൂട് എന്ന കൃതിയിലുളളത്. ഇതിന്റെ കവര്‍ അണിയറ പ്രവര്‍ത്തകര്‍ ഫെയസ്ബുക്കില്‍ പങ്കുവച്ച് പ്രകാശനം ചെയ്തു.
നന്മ, എളിമ, മാനവിക ഐക്യം എന്നിവ ആഹ്വാനം ചെയ്യുന്ന കൃതിയാണ് ക്രിസ്തുമസിനാടനുബന്ധിച്ച് നവതൂലിക സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ പായല്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഓര്‍മപ്പുല്‍ക്കൂട്.
റിയാദിലെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഖില സമീര്‍ എഡിറ്റ് ചെയ്ത രണ്ടാമത് കൃതിയാണ് ഓര്‍മപ്പുല്‍ക്കൂട്. 35 ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം ‘ശ്രാവണ സുഗന്ധം’ കഴിഞ്ഞ ഓണക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. ‘അമേയ’, ‘നീയും നിലാവും’ എന്നീ കവിതാ സമാഹാരങ്ങള്‍, ‘വൈദേഴ്‌സ് മനസില്‍’ അനുഭവ കഥകള്‍ എന്നിവയാണ് നിഖില സമീറിന്റെ മറ്റു രചനകള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.