
റിയാദ്: നവോദയ റിയാദ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷമാണ് നവോദയ കലണ്ടര്‍ പുറത്തിറക്കുന്നത്. ഗ്ലോബല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ പുറത്തിറക്കിയ കലണ്ടര്‍ സംഘടനയുടെ യൂണിറ്റുകള്‍ വഴി റിയാദിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യും. പ്രകാശന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് അനില്‍ മണമ്പൂര്‍ അധ്യക്ഷത വഹിച്ചു. കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൂക്കോയ തങ്ങള്‍, ബാബുജി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ സ്വാഗതവും ഷാജു പത്തനാപുരം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.