റിയാദ്: ഫിഫ ലോകകപ്പ്-2034 ഫുട്‌ബോള്‍ ആതിഥേയത്വം വഹിക്കാന്‍ യോഗ്യത നേടിയ സൗദി അറേബ്യയുടെ ഭരണാധികാരികള്‍ക്ക് അഭിനന്ദനങ്ങളറിയിച്ച് റിയാദ് ടാക്കീസ്. ഹറാജ് അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ രാജ്യത്തെ ലോക ഫുട്‌ബോളിന്റെ നെറുകയിലേക്കെത്തിച്ച ഭരണാധികാരികള്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ചു അന്നം തരുന്ന നാടിന്റെ സന്തോഷത്തില്‍ റിയാദ് ടാക്കീസും പങ്കുചേര്‍ന്നു.
പ്രസിഡന്റ് ഷഫീഖ് പാറയില്‍ അദ്ധ്യക്ഷത വഹിച്ചു. അനുമോദനചടങ്ങില്‍ വൈസ് പ്രസിഡണ്ട് ഷമീര്‍ കല്ലിങ്കല്‍ ആമുഖഭാഷണം നടത്തി. ഉപദേശക സമിതി അംഗം നവാസ് ഒപ്പീസ്, കോഡിനേറ്റര്‍ ഷൈജു പച്ച, മീഡിയ കണ്‍വീനര്‍ സുനില്‍ ബാബു എടവണ്ണ, അന്‍വര്‍ ഇടുക്കി, ഐ.ടി കണ്‍വീനര്‍ ലുബൈബ്ബ് ഇകെ, ജോയിന്റ് ട്രഷര്‍ സോണി ജോസഫ്, ജോയിന്റ് സെക്രട്ടറി വരുണ്‍ കണ്ണൂര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജീര്‍ സമദ്, സുല്‍ഫി കൊച്ചു, എല്‍ദോ വയനാട്, പ്രദീപ് കിച്ചു, ഷിജു ബഷീര്‍, നസീര്‍ അല്‍ഹൈര്‍, ഉമ്മറലി അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വദേശികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു. സെക്രട്ടറി ഹരി കായംകുളം സ്വഗതവും ട്രഷര്‍ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.
ഹറാജ് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് പ്രതിനിധികളായ മഹര്‍, ഖാലിദ് വല്ലിയോട്, ബാസില്‍, ഫാറൂഖ് കൊവല്‍, ഷഫീഖ് പാറയില്‍, ഷമീര്‍ കല്ലിങ്കല്‍, ബിനോയ് നൂറാ കാര്‍ഗോ, ഹരി കായംകുളം, അനസ് വള്ളികുന്നം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. മധുര വിതരണവും നടന്നു. പ്രകാശ വിസ്മയം ഒരുക്കിയ നൂര്‍ റിയാദ് ഫെസ്റ്റില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉള്‍പ്പെടെ ലഭിച്ച രണ്ട് ആര്‍ട്ട് വര്‍ക്കുകളടക്കം അറുപതിലധികം പ്രകാശ കലാ സൃഷ്ടികള്‍ക്ക് ചുക്കാന്‍ പിടിച്ചവരില്‍ ഒരാളായ റിയാദ് ടാക്കിസ് പ്രസിഡന്റ് ഷഫീഖ് പറയിലിനെഅനുമോദിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.