![](https://sauditimesonline.com/wp-content/uploads/2024/12/kozhikodenz-ed-1024x576.jpg)
റിയാദ്: കോഴിക്കോട്ടുകാരുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സി’ന് പുതിയ നേതൃത്വം. സീസണ്‍ ഫൈവ് ചീഫ് ഓര്‍ഗനൈസറായി കബീര്‍ നല്ലളത്തെയും അഡ്മിന്‍ ലീഡായി റാഫി കൊയിലാണ്ടിയെയും തെരഞ്ഞെടുത്തു. ഫൈസല്‍ പൂനൂര്‍ (ഫൈനാന്‍സ്), മുനീബ് പാഴൂര്‍ (ഫൗണ്ടര്‍ ഒബ്‌സര്‍വര്‍) മറ്റു സാരഥികള്‍.
![](https://sauditimesonline.com/wp-content/uploads/2024/12/CITY-FLOWER-7-1024x256.jpg)
മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോഴിക്കോടന്‍സ് സ്ഥാപക അംഗം മുനീബ് പാഴൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സീസണ്‍ ഫോര്‍ ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
മറ്റു ലീഡുമാരായി ഹസന്‍ ഹര്‍ഷദ് ഫറോക്ക് (പ്രോഗ്രാം), സഹീര്‍ മുഹ്‌യുദ്ധീന്‍ ചേവായൂര്‍ (ഫാമിലി), റംഷി ഓമശ്ശേരി (ചില്‍ഡ്രന്‍ ആന്റ് എജ്യുഫണ്‍), മുജീബ് മൂത്താട്ട് (ബിസിനസ്), ലത്തീഫ് കാരന്തുര്‍ (വെല്‍ഫെയര്‍), ഷമീം മുക്കം (ടെക്‌നോളജി), പ്രഷീദ് തൈക്കൂട്ടത്തില്‍ (സ്‌പോര്‍ട്‌സ്), നിബിന്‍ കൊയിലാണ്ടി (മീഡിയ) എന്നിവരാണ്. അഡ്മിന്‍ ലീഡ് കെ സി ഷാജു പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
![](https://sauditimesonline.com/wp-content/uploads/2024/12/ABC-CHRISTMAS-AD-1-1024x293.jpg)
വികെകെ അബ്ബാസ്, റാഷിദ് ദയ, അബ്ദുസ്സലാം ഒറ്റക്കണ്ടത്തില്‍, ഫാസില്‍ വെങ്ങാട്ട്, സി. ടി. സഫറുള്ള എന്നിവര്‍ പ്രസംഗിച്ചു. ഉമ്മര്‍ മുക്കം, മുസ്തഫ നെല്ലിക്കാപറമ്പ, ലത്തീഫ് ദര്‍ബാര്‍, അലി അക്ബര്‍ ചെറൂപ്പ, അനില്‍ മാവൂര്‍, ലത്തീഫ് ഓമശ്ശേരി, നൗഫല്‍ മുല്ലവീട്ടില്‍, നവാസ് ഓപീസ്, മുഹമ്മദ് നിസാം, യതിമുഹമ്മദ്, ഷബീര്‍ കക്കോടി, നാസര്‍ മാവൂര്‍, റഷീദ് പൂനൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം നന്ദി പറഞ്ഞു.
![](https://sauditimesonline.com/wp-content/uploads/2024/12/SPORTS-1024x556.jpg)
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.