Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഡോ. മന്‍മോഹന്‍ സിംഗ് ഇടതു എതിര്‍പ്പുകളെ ജനാധിപത്യ രീതിയില്‍ പ്രതികരിച്ച പ്രധാനമന്ത്രി: കേളി

റിയാദ്: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ കേളി കലാ സാംസ്‌കാരിക വേദി അനുശോചിച്ചുച്ചു, ഭരണഘടനയോടു കൂറുപുലര്‍ത്തി ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ സുപ്രധാന നിയമനിര്‍മാണങ്ങള്‍ നടപ്പാക്കിയത് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെയാണ്.

റിസര്‍വ് ബാങ്ക് ഗവര്‍ണറും 1991 മുതല്‍ 2024 വരെ 6 തവണ രാജ്യ സഭാ അംഗവുമായിരുന്ന അദ്ദേഹം ചുരുങ്ങിയ സമയമാണെങ്കിലും വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത വേളയില്‍ രാജ്യത്തിന്റെ അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ശ്രദ്ധിച്ചു.

ധനകാര്യമന്ത്രി പദത്തിലിരിക്കുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. ആഗോളവല്‍ക്കരണണത്തിനും ഉദാരവല്‍ക്കരണത്തിനും വാതില്‍ തുറന്നു കൊടുത്ത അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഇടതു പക്ഷ എതിര്‍പ്പുകളെ ജനാധിപത്യ മര്യാദയില്‍ പ്രതികരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചതായും കേളി സെക്രട്ടറിയേറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മന്‍മോഹന്‍ സിംങിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം അറിയിക്കുന്നതായും കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും കേളി സെക്രട്ടറിയേറ്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top