റിയാദ്: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. സൗമ്യനായ രാഷ്ട്രീയക്കാരന്‍ എന്നതിനൊപ്പം കഴിവുറ്റ സാമ്പത്തിക വിദഗ്ധന്‍ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായാണ് അദ്ദേഹത്തെ വിശേഷിപ്പുക്കന്നത്.
സാമ്പത്തിക നയങ്ങള്‍ക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരണം, വിവരാവകാശ നിയമം ഉള്‍പ്പെടെ അദ്ധേഹം നടപ്പിലാക്കിയ പ്രധാന സംഭാവനകളാണ്. അദ്ധേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയുടെ കാലഘട്ടത്തില്‍ കൈ പിടിച്ചുയര്‍ത്തി ഉയര്‍ച്ചയുടെ പടവുകള്‍ തീര്‍ക്കുവാന്‍ പര്യാപ്തനായ ബഹുമുഖ പ്രതിഭയെയാണ് നഷ്ട്ടമായതെന്ന് റിയാദ് ഒഐസിസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.