Sauditimesonline

RS 6
രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

കോഴിക്കോട് കെഎംസിസി ഫുട്‌ബോള്‍; ലയണ്‍സ് എഫ്‌സി ചാമ്പ്യന്‍

റിയാദ്: കെ.എം.സി.സി റിയാദ് കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിച്ച ഒന്നാമത് മണ്ഡലതല ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫാല്‍ക്കണ്‍ ബാലുശ്ശേരിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്രീന്‍ ലയണ്‍സ് എഫ് സി കൊടുവള്ളി ചാമ്പ്യന്‍മാരായി.

പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ കണ്ട ഇരു സെമിഫൈനലുകളിലും ബേപ്പൂര്‍ സോക്കറും കാലിക്കറ്റ് സിറ്റി സ്‌്രൈ
ടക്കേഴ്‌സും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പരാജയം സമ്മതിച്ചത്. ഡിസംബര്‍ 12ന് ആരംഭിച്ച ടൂര്‍ണമെന്റിന്റെ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞ് നിന്ന ഫുട്‌ബോള്‍ പ്രേമികളുടെ സാന്നിധ്യം ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കി. ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ചവെച്ച കോഴിക്കോട്ടുകാരായ പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ ടൂര്‍ണമെന്റ് സാക്ഷിയായി.

ഫുട്‌ബോള്‍ മേളയിലെ പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റൂം ടോപ് സകോററുമായ ഗ്രീന്‍ ലയണ്‍സ് എഫ്.സി കൊടുവള്ളിയുടെ താഷിന്‍ മൂത്താട്ട് ഗോള്‍ഡന്‍ ബോളിനും ഗോള്‍ഡന്‍ ബൂട്ടിനും അര്‍ഹനായി. മികച്ച ഗോള്‍ കീപ്പറായി ഫാല്‍ക്കണ്‍ ബാലുശ്ശേരിയുടെ ഷഫ്‌നാസിനെയും, യംഗ് എമര്‍ജിംഗ് കളിക്കാരനായി സിറ്റി സ്‌ട്രൈക്കേഴ്‌സിന്റെ ഉമറിനെയും തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റിന്റ ഭാഗമായി 2034 ലോക കപ്പിന് വേദിയാവുന്ന സൗദി അറേബ്യയുടെ സന്തോഷത്തില്‍ റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഗ്രൗണ്ടില്‍ പച്ച കേക്ക് മുറിച്ചു ആഹഌദം പങ്കുവെച്ചു. ലക്കി കൂപ്പണ്‍ നറുക്കെടുപ്പില്‍ സോന കമ്പ്യൂട്ടര്‍ സ്‌പോണ്‍സര്‍ ചെയ്ത ഗോള്‍ഡ് കോയിന്‍ അജ്മലിനും, നാട്ടിലേക്കുള്ള വണ്‍ വേ ടിക്കറ്റ് ടി എം അശ്‌റഫിനും മൂന്നാം സ്ഥാനമായ സാന്‍ഫോര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത ഗ്യാസ് സ്റ്റൗവ് സിറാജ് ബി പി എലിനും ലഭിച്ചു.

വിന്നേഴ്‌സിനും റണ്ണേഴ്‌സിനുമുള്ള ട്രോഫികള്‍ കോഴിക്കോട് ജില്ലാ മുസ്ലീംയൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി ടി.മൊയ്തീന്‍കോയ, റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര എന്നിവര്‍ ചേര്‍ന്ന് നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹിമാന്‍ ഫറോക്ക്, നജീബ് നെല്ലാംങ്കണ്ടി, ശമീര്‍ പറമ്പത്ത്,പി.സി.അലി, ജലീല്‍ തിരൂര്‍, അഷ്‌റഫ് കല്‍പകഞ്ചേരി, അസീസ് വെങ്കിട്ട, ശാഹിദ് മാസ്റ്റര്‍, ശബീര്‍ പാലക്കാട്, ഹാരിസ് തലാപ്പില്‍, മുഹമ്മദ് തിരുവമ്പാടി, അന്‍വര്‍ വാരം, മുജീബ് മൂത്താട്ട്, എന്നിവര്‍ വിവിധ മത്സരങ്ങളിലെ മാന്‍ ഓഫ് ദ മാച്ച്, റണ്ണേഴ്‌സ് ട്രോഫി, വ്യക്തിഗത ട്രോഫി എന്നിവ നല്‍കി. ജില്ലാ കെ.എം.സി.സി ഭാരവാഹികളും സ്‌പോര്‍ട്‌സ് വിംഗ് അംഗങ്ങളും ഫുട്‌ബോള്‍ മേളയ്ക്കു നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top