Sauditimesonline

RS 6
രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

‘കിയ’ ക്രിസ്തുമസ്-പുതുവത്സര ആഘോഷം

റിയാദ്: കൊടുങ്ങല്ലൂര്‍ എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ (കിയ) റിയാദ് വിന്റെര്‍ ഫെസ്റ്റ്-2024 സീസണ്‍-2 ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. സുവൈദി ഖഅസര്‍ മാളിന് എതിര്‍വശമുള്ള വിശ്രമ കേന്ദ്രത്തില്‍ \ടന്ന പരിപാടിയില്‍ നിരവധി {പമുഖര്‍ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഭക്ഷണം പാകംചെയ്തും ക്യാമ്പ്ഫയറൊരുക്കി തണുപ്പിനെ പ്രതിരോധിച്ചും കിയ റിയാദ് പ്രവര്‍ത്തകര്‍ ആഘോഷരാവ് അവിസ്മരണിയമാക്കി.

കേക്ക് മുറിച്ചും മധുരം പങ്കിട്ടും ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു. സാംസ്‌കാരിക പരിപാടി എം കെ ഫുഡ്‌സ് ഡയറക്ടര്‍ റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍, സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട്, തൃശ്ശൂര്‍ ജില്ലയിലെ വിവിധ കൂട്ടായ്മ പ്രതിനിധികാളായ കൃഷ്ണകുമാര്‍ (സൗഹൃദ വേദി), രാധാകൃഷ്ണന്‍ കലവൂര്‍ (ത്രിശ്ശൂര്‍ കൂട്ടായ്മ), നാസര്‍ വലപ്പാട് (വലപ്പാട് ചാരിറ്റി കൂട്ടായ്മ), ഷാനവാസ് പുന്നിലത്ത്, അഫ്‌സല്‍, ആഷിക്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സൈഫ് റഹ്മാന്‍ സ്വാഗതവും പ്രോഗ്രാം കണവീ\ര്‍ മുസ്തഫ പുന്നിലത്ത് നന്ദിയും പറഞ്ഞു.

ജിജോ ജോണിന്റെ നേതൃത്തത്തില്‍ സംഗീത വിരുന്ന് അരങ്ങേറി. സിയാമുദ്ധീന്‍ അവതരിപ്പിച്ച ഫയര്‍ ഡാന്‍സ്, വിവിധ ഗെയിംമുകള്‍, ദാറുല്‍ ഹുദ സംഗീത ആല്‍ബം പ്രദര്‍ശനം എന്നിവയും നടന്നു. വിന്റെര്‍ ഫെസ്റ്റില്‍ പങ്കെടുത്തവര്‍ക്കു ക്രുസ്തുമസ് പുതുവത്സര ഉപഹാരവും സമ്മാനിച്ചു. കുട്ടികള്‍ക്കു പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികള്‍ക്ക് ജാവേദ്, ഷുക്കൂര്‍, തല്‍ഹത്ത്, റോഷന്‍, പ്രശാന്ത്, ലോജിത്, ഷിഹാബ്, ജലാല്‍, രാജേഷ്, നിസാര്‍ ബാബു, ഷാജി കൊടുങ്ങല്ലൂര്‍, ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top