റിയാദ്: സാഹിത്യ ലോകത്ത് അക്ഷരങ്ങളിലൂടെ വിസ്മയം തീര്‍ത്ത മലയാളത്തിന്റെ വിശ്വ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തിന്‍ കേളി കലാസാംസ്‌കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കേളി വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ് അനുശോചന സന്ദേശം അവതരിപ്പിച്ചു.
ഭാഷയുടേയും രാജ്യത്തിന്റേയും അതിരുകള്‍ക്കപ്പുറത്തും അക്ഷരങ്ങളേയും കലകളേയും സ്‌നേഹിക്കുന്നവരുടേയെല്ലാം ആദരം ഏറ്റുവാങ്ങിയാണ് എം ടി വിട പറഞ്ഞത്. മിത്തുകളെ ചരിത്രങ്ങളാക്കാനും ചരിത്രങ്ങളെ മിത്തുകളാക്കാനും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അത്തരം ഘട്ടത്തില്‍ ജനമനസ്സുകളെ ഒരുമിപ്പിക്കാന്‍ കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തിയെന്ന് എം ടി യെ അനുസ്മരിച്ചവര്‍ പറഞ്ഞു.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ്, പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍, ചില്ല കോര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, സാംസ്‌കാരിക കമ്മറ്റി അംഗം ഫൈസല്‍ കൊണ്ടോട്ടി എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.