റിയാദ്: റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഏഴാമത് വാര്‍ഷികാഘോഷങ്ങളുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. 2024 ഏപ്രില്‍ 11ന് സിനിമ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ മുഖ്യാഥിതിയായി സംഗീത വിരുന്ന് അരങ്ങേറും. നാട്ടില്‍ നിന്നുളള മ്യൂസിക് ബാന്‍ഡും റിയാദിലെ റിംല ഓര്‍ക്കസ്ട്രയും ചേര്‍ന്നൊയിരിക്കും പരിപാടിയെന്ന് പ്രോഗ്രാം ഡയറക്ടര്‍ സുരേഷ് ശങ്കര്‍ പറഞ്ഞു.
സംഗീത പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം വര്‍ണ്ണാഭമായ ചടങ്ങുകളോടെ മലസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. പോസ്റ്റര്‍ പ്രകാശനം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അനുമതിയോടെയാണ് സംഗീത വിരുന്ന് ഒരുക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കുമെന്നു റിംല പ്രസിഡന്റ് ബാബു രാജ് അറിയിച്ചു.
കേക്ക് മുറിച്ചു മധുരം വിതരണം ചെയ്തു ക്രിസ്തുമസും ദീപം തെളിയിച്ചു നവവത്സരാഘോഷവും ‘റിംല’യുടെ നേതൃത്വത്തില്‍ അരങ്ങേറി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. സെക്രട്ടറി ശ്യാം സുന്ദര്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷ സ്വാഗതവും വൈസ് പ്രസിഡന്റ് നിഷ ബിനീഷ് നന്ദിയും പറഞ്ഞു.
മുഖ്യ രക്ഷാധികാരി വാസുദേവന്‍ പിള്ള, നിര്‍വാഹക സമിതി അംഗം ബിനു ശങ്കരന്‍, ശങ്കര്‍ കേശവന്‍, സന്തോഷ് തോമസ്, ടെക്‌നിക്കല്‍ ടീം അംഗങ്ങളായ ശരത് ജോഷി, ഗോപു ഗുരുവായൂര്‍, ബിനീഷ് രാഘവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അക്ഷികാ മഹേഷ് അവതാരക ആയിരുന്നു.
ഗായകരായ ശ്യാം സുന്ദര്‍, അന്‍സാര്‍ ഷാ, സുരേഷ് കുമാര്‍, ഗോപു ഗുരുവായൂര്‍, വിനോദ് വെണ്മണി, ശങ്കര്‍ കേശവന്‍, ബാബുരാജ്, ഷാജീവ്, അനന്തു, അഷ്‌റഫ്, നിഷ ബിനീഷ്, ദേവിക ബാബുരാജ്, അനാമിക സുരേഷ്, ശിവദ രാജന്‍, അക്ഷിക, അദ്വിക, ഫിദ ഫാത്തിമ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഷാജീവ് ശ്രീകൃഷ്ണപുരം, മഹേഷ്, അതുല്‍,സ്മിത രാമദാസ്, ഷാലു അന്‍സാര്‍, വിധു ഗോപകുമാര്‍ ബിന്ധ്യ നീരജ്, ലീന ബാബുരാജ്, രാധിക സുരേഷ്, പ്രീതി വാസുദേവന്‍, ലക്ഷ്മി മഹേഷ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.