Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ഗ്രാന്റ് ഹൈപ്പറില്‍ ത്രിദിന ‘ഇയര്‍ എന്‍ഡ് മെഗാ സെയില്‍’ ഇന്നു മുതല്‍

റിയാദ്: പുതുവത്സരം ആഘോഷമാക്കാന്‍ ഗ്രാന്റ് ഹൈപ്പറില്‍ ത്രിദിന ‘ഇയര്‍ എന്‍ഡ് മെഗാ സെയില്‍’ പ്രഖ്യാപിച്ചു. ഡിസംബര്‍ 29, 30, 31 തീയതികളില്‍ റിയാദ് മന്‍സൂറയിലെ അല്‍ ഈമാന്‍ മെട്രോ സ്‌റ്റേഷന് സമീപം അല്‍ ഹംറ പ്ലാസയിലെ ഗ്രാന്റ് ഹൈപ്പറിലാണ് വിപണിയിലെ ഏറ്റവും കുറഞ്ഞ വിലക്കിഴിവ് പ്രഖ്യാനിച്ചത്. ഇതിനു പുറമെ ഡിസംബര്‍ 25ന് ആരംഭിച്ച ‘ബിഗ് ട്രോളി ഡെയ്‌സ്’ പ്രൊമോഷനും തുടരും. പര്‍ചേസ് ചെയ്യുന്ന ട്രോളിയിലുളള മുഴുവന്‍ ഉത്പ്പന്നങ്ങളും സമ്മാനമായി ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന പദ്ധതിയാണിത്.

പണമടക്കാന്‍ കൗണ്ടറിലെത്തി ഇന്‍വോയ്‌സ് പൂര്‍ത്തിയാക്കുന്ന വേളയില്‍ ഭാഗ്യശാലികളെ ഓട്ടോമാറ്റിക്കായി തെരഞ്ഞെടുക്കും. ദിവസം പന്ത്രണ്ടലധികം ഉപഭോക്താക്കള്‍ക്ക് കൈ നിറയെ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാനുളള അവസരമാണിത്. വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, പഴം, പച്ചകറികള്‍ തുടങ്ങി മുഴുവന്‍ ഡിപ്പാര്‍ട്ടുമെന്റിലും വിലക്കുറവ് ലഭ്യമാണെന്നും ഗ്രാന്റ് ഹൈപ്പര്‍ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top