റിയാദ്: കാണികളെ ഇളക്കി മറിച്ച കാല്‍പ്പന്തുത്സവത്തിന് ആവേശകരമായ തുടക്കം. കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ‘കൈസന്‍’ ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മണ്ഡലം തല സെവന്‍സ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റ് അല്‍ ഖര്‍ജ് റോഡിലെ ഇസ്‌ക്കാന്‍ സ്‌റ്റേഡിയത്തില്‍ അരങ്ങുണര്‍ത്തി.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി ആദ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ഉസ്മാന്‍ അലി പാലത്തിങ്കല്‍, മുജീബ് ഉപ്പട, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ജലീല്‍ തിരൂര്‍, അല്‍ റയാന്‍ പോളി ക്ലിനിക്ക് മാനേജര്‍ മുഷ്ത്താക് മുഹമ്മദ് അലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരി സ്വാഗതവും ട്രഷറര്‍ ഇസ്മായില്‍ കാരോളം നന്ദിയും പറഞ്ഞു. ആദ്യ മത്സത്തില്‍ തൃക്കരിപ്പൂര്‍, കോട്ടക്കല്‍, ഷോര്‍ണൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍, കുന്നമംഗലം, തിരൂരങ്ങാടി, ഗുരുവായൂര്‍ എന്നീ മണ്ഡലങ്ങളാണ് ആദ്യ ദിനം മാറ്റുരച്ചത്. സെമി, ഫൈനല്‍ മത്സരങ്ങള്‍ 2025 ജനുവരി 2, 3 തീയതികളില്‍ നടക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.