റിയാദ്: ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ക്കു കൂടി സൗകര്യപ്രദമായി മക്കയില്‍ പുതിയ ലുലു സ്‌റ്റോര്‍ തുറന്നു. ജബല്‍ ഒമറില്‍ മസ്ജിദ് അല്‍ ഹറാമിന് സമീപമാണ് പുതിയ സ്‌റ്റോര്‍. മക്കയിലെ പ്രദേശവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഉന്നത ഗുണനിലവാരമുള്ള ലോകോത്തര ഉത്പന്നങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. 24 മണിക്കൂറും ലുലു തുറന്ന് പ്രവര്‍ത്തിക്കും.
ജബല്‍ ഒമര്‍ ഡെവലപ്‌മെന്റ് കമ്പനി ലീസിംഗ് മാനേജര്‍ സഹേര്‍ അബ്ദുള്‍മജീദ് ഖാന്‍ മക്കയിലെ ലുലു സ്‌റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജബല്‍ ഒമര്‍ ഡെവലപ്‌മെന്റ് കമ്പനി ചീഫ് അസറ്റ് മാനേജ്‌മെന്റ് ഓഫീസര്‍ സമീര്‍ സബ്ര, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എ., ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ലുലു സൗദി വെസ്‌റ്റേണ്‍ പ്രൊവിന്‍സ് റീജിയണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് അലി എന്നിവര്‍ സന്നിഹിതരായിരുന്നു.
പുണ്യനഗരമായ മക്കയിലേക്ക് ലുലുവിന്റെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും ആഗോള ഷോപ്പിങ്ങ് അനുഭവമാണ് ലുലു നല്‍കുകയെന്നും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ പറഞ്ഞു. ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങള്‍ ലുലു ഉറപ്പാക്കും. തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ഏറ്റവും മികച്ച സേവനം നല്‍കുകയാണ് ലുലുവിന്റെ ദൗത്യമെന്നും അദേഹം കൂട്ടിചേര്‍ത്തു.
13,000 സ്‌ക്വയര്‍ ഫീറ്റിലാണ് ലുലു ഒരുങ്ങിയിരിക്കുന്നത്. എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റ്, ഫ്രഷ് ഫുഡ് സെക്ഷന്‍, മൊബൈല്‍ ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കായി ലുലു കണക്ട്, വിപുലമായ വസ്ത്രശേഖരവുമായി ലുലു ഫാഷന്‍ സ്‌റ്റോര്‍ എന്നിയാണ് സജ്ജമായിരിക്കുന്നത്. ആഗോളതലത്തില്‍ ലുലുവിന്റെ 250-ാമത് സ്‌റ്റോറാണ് മക്കയില്‍ തുറന്നത്. മൂന്ന് വര്‍ഷത്തിനകം സൗദിയില്‍ നൂറ് സ്‌റ്റോറുകളെന്ന വികസനപദ്ധതിയാണ് ലുലു റീട്ടെയ്ല്‍ ലക്ഷ്യം വെക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.