Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവരെ കിയ റിയാദ് ആദരിച്ചു

റിയാദ്: കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ‘കിയ റിയാദ്’ വിദ്യാഭ്യാസ, കായിക മേഖലയില്‍ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു. സുവൈദിയില്‍ നടന്ന ചടങ്ങില്‍ പതിന്നാലു പേര്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചുു. ഹുലാ ഹൂപ്പ് പ്രകടനത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ കൊടുങ്ങല്ലൂര്‍ സ്വദേശി റുമൈസ ഫാത്തിമ റഫീക്ക്, എപിജെ അബ്ദുല്‍ കലാം യുണിവെഴ്‌സിറ്റിയില്‍ നിന്ന് ദേശീയ തലത്തില്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുത്ത അഹമ്മദ് റസല്‍,

ലിജോ ജോണ്‍ സംവിധാനം ചെയ്ത ‘നൂറുല്‍ ഹുദ’ സംഗീത ആല്‍ബത്തില്‍ അഭിനയിച്ച ഗായിക ലിനു ലിജോ, എംഎസ്‌സി ബോട്ടണിയില്‍ അഞ്ചാം റാങ്ക് നേടിയ റിന്‍ഷാ എന്‍എ, ബി എ ഹിസ്റ്ററി ആറാം റാങ്ക് നേടിയ ഷംലത്ത് ജാവേദ്, പതിമൂന്നാം റാങ്ക് നേടിയ ഷഹലത്ത് ജാവേദ്, ബിഫാം നേടിയ സഹാന മൊയ്തു, എംബിബിഎസ് നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ സഹില്‍ അഹമ്മദ്, എം ബി എ ബിരുദം നേടിയ ആഷിക് അബ്ദുല്‍ റഷീദ്, കഴിഞ്ഞ അധ്യായന വര്‍ഷം പത്താം ക്ലാസ്സില്‍ ഫുള്‍ എ പ്ലസ് നേടിയ ഫാത്തിമ നസ്രിന്‍ കെ എം, സല്‍മാന്‍ എന്‍ എസ്, ഹനിയ ആഷിക്, മുഹമ്മദ് ഇഷാന്‍, ലെമിയ ജലാല്‍, നിവേദ് രാജ് പി ആര്‍, പ്ലസ് ടുവില്‍ മികച്ച വിജയം നേടിയ മുഹമ്മദ് ഇര്‍ഫാന്‍, ഹയ ഷിയാസ്, ഫിറോസ് എം എ എന്നിവര്‍ക്കാണ് ഉപഹാരം സമ്മാനിച്ചത്. സൗദിയില്‍ ഇല്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ഉപഹാരം ഏറ്റുവാങ്ങി

ജയന്‍ കൊടുങ്ങല്ലൂര്‍, ശിഹാബ് കൊട്ടുക്കാട്, യഹിയ കൊടുങ്ങല്ലൂര്‍, റഹ്മാന്‍ മുനമ്പത്ത്, റിയാസ്, കൃഷണകുമാര്‍, രാധാകൃഷണന്‍ കലവൂര്‍, സൈഫ് റഹ്മാന്‍, മുസ്തഫ പുന്നിലത്ത്, ഷാനവാസ് പുന്നിലത്ത്, ആഷിക് ആര്‍ കെ, അഫ്‌സല്‍, തല്‍ഹത്ത് റഹ്മാന്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top