റിയാദ്: ഒഐസിസി റിയാദ് മലപ്പുറം വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അനുശോചനയോഗം സംഘടിപ്പിച്ചു. ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തില്‍ നിന്നു കൈ പിടിച്ചുയര്‍ത്തിയ വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, ചന്ദ്രയാന്‍ പദ്ധതി, മംഗളയാന്‍ പദ്ധതി, മുസ്ലിം ന്യൂനപക്ഷത്തിന് ആശ്വാസമേകിയ ജസ്റ്റിസ് സച്ചാര്‍ കമ്മീഷന്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ജനക്ഷേമ പദ്ധതികള്‍ തുടക്കം കുറിച്ച ഭരണാധികാരിയാണ്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ കൂപ്പു കുത്തിയപ്പോഴും ഇന്ത്യയെ കരുത്തോടെ മുന്നോട്ടു നയിച്ച ലോകം കണ്ട മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ഡോ. മന്‍മോഹന്‍സിങ് എന്നും യോഗം അനുസ്മരിച്ചു.
റിയാദ് ഒഐസിസി വേങ്ങര നിയോജകമണ്ഡലം പ്രസിഡന്റ് ബൈജു പാണ്ടികശാല അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചേര്‍മാന്‍ ആഷിക് വേങ്ങര, ജില്ലാ മീഡിയ കോര്‍ഡിനേറ്റര്‍ അലി അഹമദ് ആസാദ്, ജില്ലാ ജനറല്‍ സെക്രട്ടറി ജിംഷാദ് തുവ്വൂര്‍, ജില്ലാ വാര്‍ക്കിംഗ് പ്രസിഡന്റ് വഹീദ് വാഴക്കാട്, കബീര്‍ കരുമ്പില്‍, മൊയ്ദീന്‍ കുട്ടി പാണ്ടികശാല, ശാഫി വേങ്ങര,
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നജ്മുദീന്‍ കണ്ണാമംഗലം, സിദ്ധീഖ്, സി പി മുഹമ്മദ് ശരീഫ്, നസീര്‍ ചെരിച്ചി കുട്ടിപ്പ വേങ്ങര, നൗഷാദ് പാക്കടപുറയാ, ജാഫര്‍ വേങ്ങര, സകരിയ ഒതുക്കുങ്ങല്‍, ഷഫീഖ് എ ആര്‍ നഗര്‍ മന്‍സൂര്‍ പാണ്ടികശാല, ഷാനവാസ് ടി വേങ്ങര, നിയോജകമണ്ഡലം സെക്രട്ടറി പി ബൈജു അച്ഛനാമ്പലം,യൂസഫ് പാണ്ടികശാല, നിയോജകമണ്ഡലം സെക്രട്ടറി യൂസസ് അച്ഛനാമ്പലം, തസ്‌നീഫ് എ ആര്‍ നഗര്‍, നൗഷാദ് അച്ഛനാമ്പലം എന്നിവര്‍ അനുശോചിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഉമര്‍ അലി അക്ബര്‍ സ്വാഗതവും ട്രഷറര്‍ ലത്തീഫ് കരുബില്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.