
റിയാദ്: ഷിഫ മലയാളി സമാജം (എസ്എംഎസ്) അംഗങ്ങള്‍ക്കുളള വിവിധ സഹായ ധനം വിതരണം ചെയ്തു. മൂന്നു വര്‍ഷം അംഗമാവുകയും 58 വയസ്സ് പൂര്‍ത്തിയായി നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുളള സഹായമാണ് വിതരണം ചെയ്യുന്നത്.

കോഴിക്കോട് സ്വദേശി ദിനേശനുള്ള സഹായം സെക്രട്ടറി ഷജീര്‍ കല്ലമ്പലവും പാലക്കാട് സ്വദേശി മോഹനനുള്ള സഹായം രക്ഷാധികാരി മോഹന്‍ കരുവാറ്റയും കൈമാറി. പ്രസിഡന്റ് രതീഷ് നാരായണന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ സാബു പത്തടി, അശോകന്‍ ചാത്തന്നൂര്‍, ഉമ്മര്‍ അമാനത്ത്, വൈസ് പ്രസിഡന്റുമാരായ സന്തോഷ് തിരുവല്ല, ഹനീഫ കൂട്ടായി, ജോയിന്‍ സെക്രട്ടറി വിജയന്‍ ഓച്ചിറ, പ്രകാശ് ബാബു വടകര, റഹീം പറക്കോട്. സുനില്‍ പൂവത്തിങ്കല്‍, മോഹനന്‍ കണ്ണൂര്‍, രജീഷ് ആറളം, ഉമ്മര്‍ പട്ടാമ്പി എന്നിവര്‍ പങ്കെടുത്തു. സൂരജ് ചാത്തന്നൂര്‍ സ്വാഗതവും ട്രഷറര്‍ ബാബു കണ്ണോത്ത്നന്ദിയുംപറഞ്ഞു.






