Sauditimesonline

RS 6
രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

സിറ്റി ഫ്‌ളവര്‍ ഇരുപതാം വാര്‍ഷികം: വിലക്കിഴിവും സമ്മാനപ്പെരുമഴയും

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീറ്റൈല്‍ ശൃംഖല സിറ്റി ഫ്‌ളവര്‍ ഇരുത് വര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ത്രിദിന പ്രൊമോഷന്‍ ജനുവരി മൂന്നിന് അവസാനിക്കും. വാര്‍ഷിക ആഘോഷം സൗദിയിലെ ജുബൈല്‍, സക്കാകാ, ഹൈല്‍, നജ്‌റാന്‍, യാമ്പു, ദമാം, ഹഫൂഫ്, കോബാര്‍, ഖുറിയാത്ത്, ദവാദമി, ബുറൈദ, അല്‍ ഖര്‍ജ് തുടങ്ങിയ സ്‌റ്റോറുകളില്‍ നടന്നു. റിയാദ് ബത്ഹ ഹൈപ്പറില്‍ നടന്ന ആഘോഷങ്ങള്‍ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ഡോ.തമ്പി, ഡോ. ശ്രീവിദ്യ, ശിഹാബ് കൊട്ടുക്കാട്, ജയന്‍ കൊടുങ്ങല്ലൂര്‍, അഡ്മിനിസ്‌ട്രേഷന്‍ അന്‍വര്‍ സാദത്, മാനേജര്‍ അഹമ്മദ് കമ്പായതില്‍, ഡെപ്പ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, സ്‌റ്റോര്‍ മാനേജര്‍മാരായ അനസ്, റഹ്മത്തുള്ള എന്നിവര്‍ക്കു പുറമെ സാമുഹിക, കലാ, സാംസ്‌കാരിക, രാഷ്ട്രിയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മൂന്നു ദിവസവും 250 പേര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ ടി വി, വാഷിംഗ് മെഷിന്‍, ട്രോളി ബാഗ്, ഗ്യാസ് സ്റ്റൗ, കെറ്റില്‍, ക്ലോക്ക് തുടങ്ങി 750 ഗിഫ്റ്റുകളാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍, കോസ്‌മെറ്റിക്, വീട്ടു സാധനങ്ങള്‍, പെര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍ വര്‍ഗങ്ങള്‍, ഡ്രൈ ഫ്രൂട്‌സ്, ഇന്ത്യന്‍ വെജിറ്റബിള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും പ്രത്യേക വിലകിഴിവ് ലഭിക്കും.

സാധാരണ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയില്‍ ഉറപ്പുവരുത്തുന്ന സിറ്റി ഫഌവര്‍ സൗദിയുടെ എല്ലാ പ്രവിശ്യകളിലും സേവനം എത്തിക്കുക എന്ന ദൗത്യമാണ് ഇരുപതുവര്‍ഷമായി നടത്തി വരുന്നത്. 2004ല്‍ തുടങ്ങിയ സിറ്റി ഫഌവര്‍ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ഹൈപ്പര്‍, സുപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുകയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ റീറ്റെയ്ല്‍ ശൃംഖലയായിി മാറുകയും ചെയ്തു. 2024ല്‍ അല്‍ ഖുറിയാത്ത്, ഖഫ്ജി തുടങ്ങിയ പ്രവിശ്യകളില്‍ പുതിയ സ്‌റ്റോറുകളുടെ പ്രവര്‍ത്തനം തുടങ്ങി. അബഹയിലും നജ്‌റാനില്‍ നിലവിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ കൂടാതെ വിപുലമായ സൗകര്യത്തോടെ ഹൈപ്പര്‍ മാര്‍ക്കറ്റ് പുതുവര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തെ ബിസിനെസ്സ് യാത്രക്കൊപ്പം സൗദിയിലെ സാമുഹ്യ, കലാ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവാസി സമുഹത്തിന് സിറ്റി ഫ്‌ലവര്‍ നല്‍കിയ സേവനം വളരെ വലുതാണ്.

നാല് പതിറ്റാണ്ടായി ബിസിനെസ്സ് രംഗത്തുളള ഫഌരിയ ഗ്രൂപ്പിന് കീഴിലെ സിറ്റി ഫഌവര്‍ സ്ഥാപനങ്ങളില്‍ നൂറുകണക്കിന് സ്വദേശികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ആനിവേഴ്‌സറി പ്രൊമോഷന്റെ ഉദ്ഘാടനം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യത്തില്‍ സിറ്റി ഫഌവറിന്റെ വിവിധ സ്‌റ്റോറുകളില്‍നടന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top