റിയാദ്: പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല അല്‍ മദിന ഹൈപ്പര്‍മാര്‍ക്കറ്റ് ‘കാര്‍ കാര്‍ണിവല്‍’ പ്രമോഷന്‍ പ്രഖ്യാപിച്ചു. ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ നീണ്ടുനില്‍ക്കുന്ന ‘6 കാര്‍സ് ഇന്‍ 60 ഡെയ്‌സ് – വിന്‍ എ ന്യൂ കാര്‍ എവരി 10 ഡെയ്‌സ്’ പ്രമോഷനില്‍ വിജയികളായി തെരഞ്ഞെടുക്കപ്പെടുന്ന ആറു ഭാഗ്യശാലികള്‍ക്ക് ഗീലി ജിഎക്‌സ്3 പ്രൊ (Geely GX3 Pro) മോഡല്‍ കാറുകള്‍ സമ്മാനിക്കും. വിജയ് മസാല ആന്റ് ഫുഡ് പ്രോഡക്ട്‌സിന് പുറമെ ക്ലിക്കോണ്‍, ഇന്‍ഡോമീ ഇന്‍സ്റ്റന്റ് നൂഡില്‍സ്, സോനാ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ജീപാസ്, ഹൈനിക്, റോയല്‍ ഫോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് കാര്‍ കാര്‍ണിവല്‍.
പുതുവത്സര പ്രമോഷന്റെ ഭാഗമായി ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച വിലക്കിഴിവില്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ അവസരം ഉണ്ടെന്ന് റീജിയണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത് അറിയിച്ചു. അടുത്ത മാസങ്ങളില്‍ റിയാദില്‍ രണ്ട് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
ജനുവരി 3 വെള്ളി രാത്രി 8.00ന് വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ കാര്‍ കാര്‍ണിവല്‍ പ്രഖ്യാപനം അരങ്ങേറും. ഡിസംബറില്‍ നടത്തിയ ‘ഗോള്‍ഡന്‍ ഡിലൈറ്റ്‌സ്’ പ്രമോഷന്റെ ഭാഗമായി 250 ഗ്രാം സ്വര്‍ണ നാണയങ്ങളുടെ വിതരണം നടക്കുമെന്ന് ഡയറക്ടര്‍ ഷംഷീര്‍ തുണ്ടിയില്‍ അറിയിച്ചു. കാര്‍ കാര്‍ണിവല്‍ നറുക്കെടുപ്പ് ജനുവരി 10, 20, 30 ഫെബ്രുവരി 10, 20, 28 തീയ്യതികളില്‍ രാത്രി 8.00ന് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കും. മദിന ഹൈപ്പര്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന പുതുവത്സര സമ്മാനമാണ് കാര്‍ കാര്‍ണിവല്‍-2025 എന്നും മദീന ഹൈപ്പര്‍ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.