
റിയാദ്: ഹെയര്‍ ഫിക്‌സിംഗ് രംഗത്തെ പ്രമുഖരായ മോഡേണ്‍ ഹെയര്‍ ഫിക്‌സിംഗ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹ മെയിന്‍ റോഡില്‍ താജ് സെന്ററില്‍ ലുലു ഹൈപ്പറിനോട് ചേര്‍ന്ന് ഷോപ് നമ്പര്‍ 107ല്‍ ആണ് പുതിയ ശാഖ. മാനേജിംഗ് ഡയറക്ടര്‍ മുജീബ് തറമ്മലിന്റെ സാന്നിധ്യത്തില്‍ സൗദി പൗരപ്രമുഖന്‍ അഹമ്മദ് അല്‍ സമീര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ മോഡേല്‍ ഹെയര്‍ ഫിക്‌സിംഗിന്റെ പത്താമത് ശാഖയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രകൃതി ദത്തമായ ഹെയര്‍ ഉപയോഗിക്കുന്നതിനാല്‍ മോഡേണ്‍ ഹെയര്‍ ഫിക്‌സിംഗ് സ്വാഭാവികത നിലനിര്‍ത്തുന്നു. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലെന്ന് നൂറു ശതമാനം ഉറപ്പുനല്‍കാനും കഴിയുന്നു. ഒരാളുടെ ബാഹ്യരൂപം ആകര്‍ഷകമാക്കുന്നതില്‍ സുപ്രധാനമാണ് കേശ സൗന്ദര്യം. അതുകൊണ്ടുതന്നെ സ്ത്രീ പുരുഷ ഭേദമന്യേ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ആത്മവിശ്വാസം സമ്മാനിക്കുന്ന ഘടകമാണ് ആകര്‍ഷകമായ കേശ ഭംഗി. ഇതിനായി ഓരോരുത്തരുടെയും ശരീര ഭാഷക്കും മുഖഭാവത്തിനും അനുയോജ്യമായ കേശ രൂപകല്പനയാണ് മോഡേണ്‍ ഹെയര്‍ ഫിക്‌സിംഗ് സേവനം ഉപഭോക്താക്കള്‍ക്കു സമ്മാനിക്കുന്നതെന്ന മാനേജിംഗ് ഡയറക്ടര്‍ മുജീബ് തറമ്മല്‍ പറഞ്ഞു.

ജിസിസി രാജ്യങ്ങള്‍ക്കു പുറമെ ഇന്ത്യയിലും മോഡേണ്‍ ഹെയര്‍ ഫിക്‌സിംഗിന് ശാഖകളുണ്ട്. കേരളത്തില്‍ സിനിമാ, സീരിയല്‍ രംഗത്തുളളവരും വ്യവസായ പ്രമുഖരും ഉള്‍പ്പെടെ വിപുലമായ ശൃംഖലയാണ് മോഡേണ്‍ ഹെയര്‍ ഫിക്‌സിഗിന്റെ ഉപഭോക്താക്കള്‍. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്കു ഗള്‍ഫിലെ മോഡേണ്‍ ഹെയര്‍ ഫിക്‌സിംഗ് ശാഖകളില്‍ ലഭിക്കുന്ന ഉന്നത ഗുണ നിലവാരമുളള സേവനം നാട്ടിലും ലഭ്യമാണ്. സൗദിയിലെ ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലും ശാഖ തുറക്കുമെന്നും മുജീബ് തറമ്മല്‍ പറഞ്ഞു.






