
റിയാദ്: റമദാന്‍ വ്രതം അനുഷ്ടിക്കുന്നവര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വ്രതം അനുഷ്ടിക്കുന്നവര്‍ നോമ്പു തുറക്കുമ്പോഴും അതിനുശേഷവും വറുത്തതും പൊരിച്ചതും പൂര്‍ണമായി ഒഴിവാക്കണമെന്ന് ഡബഌയു എച് ഒ ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തില്‍ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ പ്രവാസ ലോകത്തെ സമൂഹ ഇഫ്താറില്‍ ഒഴിവാക്കുന്നത് നന്നാകും. പ്രവാസി കൂട്ടായ്മകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ക്യാമ്പയിന്‍ നടത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.

നോമ്പ് അനുഷ്ടിക്കുന്നവര്‍ ആവിയില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. സമീകൃതാഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തണം. ശുദ്ധമായ കുടിവെളളം ആവശ്യത്തിന് കുടിക്കണം. നോമ്പുകാലത്ത് ഉപ്പു പരമാവധി കുറക്കുകയും ഇലവര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.

ആരോഗ്യം നിലനിര്‍ത്താനും ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനും വ്യായാമം ആവശ്യമാണ്. മികച്ച ദഹനം ലഭിക്കുന്നതിനും വ്യായാമം ആവശ്യമാണ്. അതുകൊണ്ടുതന്നെ റമദാനില്‍ വ്യായാമം ഒഴിവാക്കരുത്. പുകവലി ഉള്‍പ്പെടെയുളള ലഹരി വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.