
റിയാദ്: അസര്‍ബൈജാന്‍ യാത്ര കഴിഞ്ഞ് റിയാദിലേക്കു മടങ്ങിയ ഇന്ത്യക്കാരന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു. ഇതോടെ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ രണ്ടു ദിവസം കുടുങ്ങിയ യുവാവിന് സാമൂഹിക പ്രവര്‍ത്തകന്‍ തുണയായി. റിയാദില്‍ പ്രവാസിയായ ഉത്തര്‍പ്രദേശ് ജാന്‍പൂര്‍ സര്‍വാര്‍പൂര്‍ സ്വദേശി ഫഹീം അക്തര്‍ അന്‍സാരി (38) ആണ് കുടുങ്ങിയത്.

സൗദി വിസയുളള ഫഹീം അസര്‍ബൈജാന്‍ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞു പാസ്‌പോര്‍ട്ട് ഓവര്‍കോട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതിനിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് അിറഞ്ഞിരുന്നില്ല. റിയാദ് എയര്‍പോര്‍ട്ടിലെത്തി എമിഗ്രേഷന്‍ ക്ലിയറന്‍സിന് ശ്രമിച്ചപ്പോഴാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് അറിഞ്ഞത്. യാത്ര ചെയ്ത വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും പാസ്‌പോര്‍ട്ട് കണ്ടെത്താനായില്ല.

പാസ്‌പോര്‍ട്ട് ഇല്ലാതെ എയര്‍പോര്‍ട്ടിലെത്തിയാല്‍ വിമാനം കയറിയ എയര്‍പോര്‍ട്ടിലേക്കു മടക്കി അയക്കണം എന്നാണ് ചട്ടം. എന്നാല്‍ ഇഖാമ കൈവശമുണ്ടെന്നും ഭാര്യയും മക്കളും റിയാദിലുളള വിവരവും ഫഹീം ജവാസാത്തിനെ അറിയിച്ചു. സ്‌പോണ്‍സറെയും വിവരം ധരിപ്പിച്ചു. ഇതോടെ എയര്‍പോര്‍ട്ട് അധികൃതര്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിന്റെ സഹായം തേടി. അദ്ദേഹം കുടുംബത്തെയും എംബസ്സിയെയും ബന്ധപ്പെട്ടു.

എയര്‍പോര്‍ട്ടിലെത്തി ഫഹീമിനെ കാണുകയും പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷയും നല്‍കി. ദ്രുതഗതിയില്‍ എംബസി ഓഫീസര്‍മാര്‍ ഇടപെട്ടതോടെ പാസ്‌പോര്‍ട്ട് അനുവദിച്ചതോടെ രണ്ടു ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഹീം അക്തര്‍ എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തിറങ്ങിയത്.

അന്താരാഷ്ട്ര യാത്രകളില്‍ പാസ്‌പോര്‍ട്ട് ജാഗ്രതയോടെ സൂക്ഷിക്കണമെന്നും അല്ലെങ്കില്‍ ഇത്തരം ദുരിതങ്ങള്‍ വലിയ നഷ്ടങ്ങള്‍ക്ക് ഇടവരുത്തുമെന്നും ഷിഹാബ് കൊട്ടുകാട് പറഞ്ഞു. എംബസി ഉദ്യോഗസ്ഥരായ നായിക്, അര്‍ജുന്‍ സിംഗ്, ഷഫീഖ് എന്നിവരാണ് അഃിവേഗം പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്യാന്‍ സഹായിച്ചത്. എയര്‍പോര്‍ട്ടിലെ ജവാസാത്, എയര്‍പോര്‍ട്ട് മാനേജര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം അനുഭാവപൂര്‍വ്വം സഹായിച്ചതായും ഷിഹാബ് കൊട്ടുകാട് പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.