Sauditimesonline

oicc if ed
റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

വാഹനാപകടം: ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: വാഹനം ഇടിച്ച് ഗുരുതര പരിക്കേറ്റ് റിയാദില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം 55-ാം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് റോഡ് സൈഡില്‍ നില്‍ക്കുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു.

റിയാദ്-ദമ്മാം ഹൈവേയില്‍ ബംഗ്ലാദേശ് പൗരന്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ് റിയാദ് എക്‌സിറ്റ് 14ലെ അല്‍മുവാസാത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. തൊഴില്‍ വിസയില്‍ ഒരു മാസം മുമ്പാണ് സൈനുല്‍ ആബിദ് സൗദിയിലെത്തിയത്. പിതാവ്: അബൂബക്കര്‍. മാതാവ്: ജമീല ഭാര്യ: ഫാത്തിമത്ത് റിഷാദ. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top