
റിയാദ്: സൗദി അറേബ്യയുടെ വിഷന്‍ 2030ന് പിന്തുണ നല്‍കി സുസ്ഥിരത വികസന പദ്ധതികളുടെ ഭാഗമായി ലുലു ആദ്യ സോളാര്‍ പ്രൊജക്ട് യാഥാര്‍ത്ഥ്യമാക്കി. റിയാദ് സെന്‍ട്രല്‍ വെയര്‍ ഹൗസിലാണ് ആദ്യ സോളാര്‍ ലുലു പ്രൊജക്ട് സ്ഥാപിച്ചത്. 502.7 കിലോവാള്‍ട്ടിന്റെ റൂഫ്‌ടോപ്പ് സോളാര്‍ പാനലാണ് സെന്‍ട്രല്‍ വെയര്‍ ഹൗസില്‍ സ്ഥാപിച്ചത്.

പ്രതിവര്‍ഷം 846 മെഗാവാള്‍ട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിലൂടെ പ്രതിവര്‍ഷം 382 മെട്രിക് ടണ്‍ വരെ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനാകും. ഏകദേശം 9000 പുതിയ ചെടികള്‍ നടുന്നതിന് തുല്യമണിത്. റിയാദ് സെന്‍ട്രല്‍ വെയര്‍ ഹൗസിലെ ലുലുവിന്റെ പ്രവര്‍ത്തനം സോളാര്‍ ഊര്‍ജ്ജം ഉപയോഗപ്പെടുത്തിയാകും. സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ഊര്‍ജ്ജ പുനരുപയോഗത്തിലും സുസ്ഥിരത പദ്ധതികള്‍ക്കും മികച്ച പിന്തുണ നല്‍കുന്നതാണ് ഈ പദ്ധതി.

കാനൂ ക്ലീന്‍ മാക്‌സ് വി ജെ യുമായി സഹകരിച്ചാണ് ലുലുവിന്റെ സോളാര്‍ പ്രൊജക്ട്. പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്നും സൗദിയുടെ സുസ്ഥിര വികസന നയങ്ങള്‍ക്ക് ഒപ്പമുള്ള ചുവടുവയ്പ്പാണിതെന്നും ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് വ്യക്തമാക്കി. സുസ്ഥിരതയ്ക്ക് കരുത്തേകുന്നതാണ് ലുലുവിന്റെ ചുവടുവയ്‌പ്പെന്ന് യൂസഫ് ബിന്‍ കാനൂ ഹോള്‍ഡിംഗ് ഡയറക്ടര്‍ ഫൈസല്‍ ഖാലിദ് കാനൂ പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.