
ജുബൈല്‍: സൗദിയിലെ പ്രമുഖ റീറ്റൈല്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ജുബൈലില്‍ ശാഖയില്‍ ‘ബയ് മോര്‍ സേവ് മോറി’ന്റെ ഭാഗമായി കുട്ടികള്‍ക്ക് ചിത്ര രചന മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാവങ്ങളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. എല്ലാ വിഭാവങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു.

വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സിറ്റിഫ്‌ളവര്‍ ജീവനക്കാര്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം സ്‌റ്റോര്‍ മാനേജര്‍ ഹനീഫ കമ്പയത്തില്‍, ഡപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എന്നിവര്‍ നിര്‍വഹിച്ചു. ഹീന ഖാന്‍ അവതാരിക ആയിരുന്നു. പരിപാടിയില്‍ സുനില്‍ കുമാര്‍, ഷിനോജ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.