Sauditimesonline

AL MADEENA
അല്‍ മദീന ഹൈപ്പറില്‍ ലോകകപ്പ് മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ തത്സമയം

വിമാന ടിക്കറ്റ് നിരക്കിനെതിരെ ഹര്‍ജി

ദല്‍ഹി: ജിസിസി രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വര്‍ധിച്ച വിമാന ടിക്കറ്റ് നിരക്ക് കുറക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. കേരള പ്രവാസി അസോസിയേഷനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹര്‍ജി. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ക്ക് അധികാരം നല്‍കിയ ചട്ടങ്ങള്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തു. ചട്ടങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

അയ്യായിരം രൂപ മുതല്‍ ടിക്കറ്റ് ലഭ്യമായിരുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുളള യാത്രക്ക് നിലവില്‍ പത്തിരട്ടി നിരക്കാണ് ഈടാക്കുന്നത്. യാത്രക്കാരും പ്രവാസി കൂട്ടായ്മകളും പരാതി ഉന്നയിച്ചിട്ടും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്ര സര്‍ക്കാരും നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമ പോരാട്ടമെന്ന് സംഘടന പറഞ്ഞു. ജൂണ്‍ – സെപ്റ്റംബര്‍ മാസങ്ങളില്‍ ഗള്‍ഫ് നാടുകളില്‍ അവധിക്കാലമാണ്. എന്നാഫ വിമാനക്കമ്പനികള്‍ അമിത ചാര്‍ജാണ് ഈടാക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top