ദമാം: കാല്‍നട യാത്രക്കാരായ ഇന്ത്യന്‍ ദമ്പതികളെ ജൂബൈലില്‍ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തമീമി കമ്പനി ജീവനക്കാരന്‍ പാട്‌ന സ്വദേശി ചന്ദ്ര പ്രഭാത് കുമാര്‍ (37) തല്‍ക്ഷണം മരിച്ചു. ഭാര്യ വൈഷ്ണവി കുമാരി (24) ക്ക് ഗുരുതര പരിക്കേറ്റു.
വ്യായാമത്തിന് നടക്കാനിറങ്ങിയ ഇവരെ സ്വദേശി പൗരന്റെ വാഹനം പിറകില്‍ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാലുകള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ഞരമ്പുകള്‍ തകരുകയും ചെയ്ത വൈഷ്ണവി കുമാരി ആശുപത്രിയില്‍ ചികിത്സയിലാണ്.
ജുബൈല്‍ സെന്റ്റര്‍ പോയിന്റ് സിഗ്‌നലിനു സമീപം താബ സെന്ററിനടുത്താണ് അപകടം നടന്നത്. ഒരുമാസം മുമ്പാണ് വൈഷ്ണവി സന്ദര്‍ശക വിസയില്‍ എത്തിയത്. നിയമ നടപടികള്‍ക്കും ആശുപത്രിയിലെ സഹായങ്ങള്‍ക്കും പ്രവാസി സാംസ്‌കാരിക വേദി പ്രവര്‍ത്തകന്‍ സലിം ആലപ്പുഴ രംഗത്തുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.