Sauditimesonline

SaudiTimes

സൗദിയില്‍ രോഗമുക്തി നേടിയത് 16 പേര്‍; 392 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

റിയാദ്: കൊവിഡ് സ്ഥിരീകരിച്ചവരില്‍ 8 പേരുടെ രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 16 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലി പറഞ്ഞു.

കൊവിഡ് സംശയിക്കുന്ന 22,000 ആളുകളുടെ പരിശോധനാ ഫലങ്ങകള്‍ നെഗറ്റീവ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. പകര്‍ച്ചവ്യാധിക്കെതിരെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് പ്രതിരോു പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണം. ഒത്തുചേരലുകളാണ് വൈറസ് വ്യാപനത്തിന് കാരണം. അതുകൊണ്ടുതന്നെ വീടുകളിലും ഫ്‌ളാറ്റുകളിലും ഒത്തുചേരലുന്നതു പോലും അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ ചെറിയ അശ്രദ്ധ പോലും വൈറസ് വ്യാപനത്തിന് ഇടവരുത്തും. പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ വ്യത്യാസമില്ലാതെ വൈറസ് പടരും. അതുകൊണ്ടുതന്നെ ആരോഗ്യ മന്ത്രാലയത്തിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ രാജ്യത്തുളളവര്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദാലി ആവര്‍ത്തിച്ചു അഭ്യര്‍ത്ഥിച്ചു.

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 392 ആയി ഉയര്‍ന്നു. മാര്‍ച്ച് 21ന് 48 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ മുഴുവന്‍ ശേഷിയും കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം
റഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top