നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2932 ആയി ഉയര്‍ന്നു. തലസ്ഥാന നഗരിയായ റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 878 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനസംഖ്യ അടിസ്ഥാനത്തില്‍ സൗദിയിലെ ഏറ്റവും വലിയ നഗരവും റിയാദാണ്. മാര്‍ച്ച് നാല് മുതല്‍ ഏപ്രില്‍ 8 വരെയുള്ള കണക്ക് അനുസരിച്ച് 631 രോഗികള്‍ പൂര്‍ണ്ണമായും രോഗമുക്തി നേടി. 41 രോഗികള്‍ മരണത്തിന് കീഴടങ്ങിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രധാന നഗരങ്ങളില്‍ രോഗമുക്തി നേടിയവരുടെ കണക്ക് റിയാദ് (234), ജിദ്ദ (125), മക്ക (114), ദമ്മാം (36) ഇങ്ങനെയാണ്. മദീന (19), മക്ക (8), ജിദ്ദ (6), റിയാദ് (3) ദമ്മാം, ഹുഫൂഫ്, ഖോബാര്‍, ഖമീസ് മുഷൈത്, അല്‍ ബിദായ എന്നിവിടങ്ങളില്‍ ഓരോ രോഗികള്‍ എന്നിങ്ങനെയാണ് മരിച്ചവരുടെ നഗരം തിരിച്ചുള്ള കണക്കുകള്‍. രാജ്യത്ത് പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ ജനങ്ങള്‍ക്ക് വരെ രോഗം ബാധിച്ചേക്കാം എന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചു. രോഗം പടരുന്ന സാഹചര്യം ഒഴിവാക്കാന്‍ വലിയ രീതിയിലുള്ള പൊതുജന പിന്തുണ ആവശ്യമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോയാല്‍ വലിയ ദുരന്തം നേരിടേണ്ടി വരുമെന്നും മന്ത്രാലയങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. രാവിലെ ആറു മുതല്‍ മൂന്ന് വരെ അത്യാവശ്യ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള അവസരം ദുരുപയോഗം ചെയ്യരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
