
റിയാദ്: സൗദി രാജ വംശത്തിന്റെ തലസ്ഥാനവും പൈതൃക നഗരമായ ദിര്‍ഇയ്യയില്‍ നടക്കുന്ന വികസന പദ്ധതികള്‍ സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കൈമാറി. കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യം അറിയിച്ചത്.

പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴില്‍ നിരവധി ഗിഗാ പ്രൊജക്ടുകളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. സ്വപ്ന നഗരിയെന്ന് വിശേഷിപ്പിക്കുന്ന നായോം. ഒിനോദ നഗരം ഖിദ്ദിയ, റെഡ് സീയില്‍ ഒരുക്കുന്ന വികസന പദ്ധതികള്‍ എന്നിവക്ക് പുറമെയാണ് ദിര്‍ഇയ്യ പദ്ധതിയും പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുക്കുന്നത്.

വിനോദ സഞ്ചാരികളായി എത്തുന്നവര്‍ക്ക് രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും പകര്‍ന്നു നല്‍കാന്‍ ദിര്‍ഇയ്യ പദ്ധതിക്കു കഴിയും. അതുകൊണ്ടുതന്നെ മഹത്തായ പദ്ധതികളിലൊന്നായി ദിര്‍ഇയ്യയെ മാറ്റുന്നതിന്റെ ഭാഗമാണ് പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ചുമതല നല്‍കുന്നതെന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
രാജ്യത്തിന്റെ മൂന്ന് നൂറ്റാണ്ടിന്റെ ഭരണ ചരിത്രം അടയാളപ്പെടുത്തുന്ന പ്രദേശമാണ് ദിര്‍ഇയ്യ. യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടുകയും ചെയ്തു. ഇതോടെ അന്താരാഷ്ട്ര രംഗത്തെ സുപ്രധാന ലക്ഷ്യ സ്ഥാനങ്ങളില്‍ ഒന്നായി ദര്‍ഇയ്യ മാറി. ഇതെല്ലാം പരിഗണിച്ചാണ് ദര്‍ഇയ്യ വികസന പദ്ധതി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലാക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
